കോഴിക്കോട് : മികച്ച വിലക്കുറവോടെ നടക്കുന്ന മൈജി മഹാലാഭം സെയിൽ നാളെ അവസാനിക്കും. മുൻവർഷങ്ങളിലെ മികച്ച പ്രതികരണം കണക്കിലെടുത്താണ് ഇത്തവണയും മഹാലാഭം സെയിൽ നടത്തുന്നതെന്ന് മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. കെ. ഷാജി പറഞ്ഞു. ഡിജിറ്റൽ ഗാഡ്‌ജറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവയിൽ 80 ശതമാനം വരെ വിലക്കുറവ് ലഭിക്കും. മൈജി ഫ്യൂച്ചർ ഷോറൂമുകളുടെ പുറത്ത് ഒരുക്കിയിട്ടുള്ള സ്പെഷ്യൽ പവലിയനിലാണ് മഹാലാഭം സെയിൽ നടക്കുന്നത്.
പഴയ ഹാൻഡ്സെറ്റുകൾക്ക് 12,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. മൊബൈലിനും ടാബ്‌ലെറ്റിനും ഒരു വർഷത്തെ അധിക വാറന്റിയും മൈജി നൽകുന്നു. ഗാഡ്‌ജറ്റുകൾ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും ഒരു ഇൻഷ്വറൻസ് പരിരക്ഷ പോലെ സംരക്ഷണം ലഭിക്കുന്ന എക്‌സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |