ന്യൂഡൽഹി: ജമ്മു കാശ്മീരിൽ ശ്രീനഗറിനും സോനാമാർഗിനുമിടയിൽ നിർമ്മിച്ച 12 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2,700 കോടി രൂപ ചെലവിലാണ് സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്കം നിർമ്മിച്ചത്. മണ്ണിടിച്ചിൽ, ഹിമപാതം എന്നിവ പതിവായ പാതയിൽ ശ്രീനഗറിനും ലേയ്‌ക്കും ഇടയിൽ തുരങ്കം എല്ലാസമയത്തും ഗതാഗതം ഉറപ്പാക്കും.
2028 ഓടെ പൂർത്തിയാകാൻ ലക്ഷ്യമിടുന്ന സോജില തുരങ്ക പദ്ധതിയുടെ ഭാഗമാണ് സോനോമാർഗ് തുരങ്കം. ദേശീയ പാത ഒന്നിൽ ശ്രീനഗർ താഴ്‌വരയ്‌ക്കും ലഡാക്കിനും ഇടയിൽ നിലവിലെ 49 കിലോമീറ്ററിൽ ദൂരം 43 കിലോമീറ്ററായി കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |