കരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹൈസ്കൂളിൽ ലോക ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിൽ നടന്ന പ്രത്യേക ഹിന്ദി അസംബ്ലിയിൽ അദ്ധ്യാപകൻ മുഹമ്മദ് സലിംഖാൻ ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സമാന്തര വിദ്യാഭ്യാസമേഖലയിൽ ദീർഘക്കാലം ഹിന്ദി അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ച വലിയതുരുത്തേൽ ദേവദാസ് കനക മംഗലത്ത് ധർമ്മജ എന്നിവരെ പ്രഥമാദ്ധ്യാപിക കെ. എൽ.സ്മിത , പി.ടി.എ പ്രസിഡന്റ് ലിജിമോൻ എന്നിവർ പൊന്നാടയണിച്ചും ഉപഹാരം നല്കിയും ആദരിച്ചു. സുലേഖ് , വാചൻ , ഹിന്ദി പോസ്റ്റർരചന എന്നീ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സീനിയർ അദ്ധ്യാപിക എസ് .ശ്രീജ , സ്റ്റാഫ് സെക്രട്ടറി സുജാരാജ് , മുൻ അദ്ധ്യാപകൻ ദയാനന്ദൻ എന്നിവർ നിർവഹിച്ചു. പി.ടി. എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം മോഹൻദാസ് സംസാരിച്ചു. സ്കൂൾ ഹിന്ദി ക്ലബ് കൺവീനർ മുഹമ്മദ് സലീംഖാനെ ഹിന്ദി ഭാഷാ പ്രചാരണത്തിന് നൽകുന്ന സംഭാവനകളെ മാനിച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. കേരള ഹിന്ദി പ്രചാരസഭ സെക്രട്ടറി ബി.മധു ഓൺലൈനായി സന്ദേശം നല്കി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |