ന്യൂഡൽഹി : യുവശക്തിക്ക് ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ 163-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്നലെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാഷ്ട്രമെന്നത് വലിയ ലക്ഷ്യമാണെന്ന് തനിക്കറിയാം. എന്നാലത് അസാദ്ധ്യമല്ല. രാജ്യത്തിന്റെ യുവതയിൽ സ്വാമി വിവേകാനന്ദന് വിശ്വാസമുണ്ടായിരുന്നു. തനിക്ക് വിവേകാനന്ദനിലും. മാറ്റങ്ങൾക്ക് നേരെ മുഖംതിരിച്ചു നിൽക്കുന്നവരുണ്ട്. അവർ മൃതദേഹങ്ങളെ പോലെയാണ്. ലക്ഷ്യങ്ങളാൽ നയിക്കപ്പെടുന്നതാണ് ഇന്നത്തെ ഭാരതം. 2047ൽ വികസന രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ശ്രമത്തെ ലോകത്തെ ഒരു ശക്തിക്കും തടയാനാകില്ലെന്ന് മോദി വ്യക്തമാക്കി.
സർക്കാരിന്റെ ശ്രമം
മാത്രം മതിയാകില്ല
രാജ്യത്തിന്റെ പുരോഗതിക്ക് സർക്കാരിന്റെ ശ്രമം മാത്രം മതിയാകില്ലെന്ന് മോദി പറഞ്ഞു. ഓരോ പൗരനും പ്രവർത്തനങ്ങളിൽ അണിചേരണം. വികസിത ഭാരതത്തിന്റെ ഉടമസ്ഥാവകാശം തനിക്ക് മാത്രമല്ല. യുവജനങ്ങൾക്ക് ഉൾപ്പെടെ ഉടമസ്ഥാവകാശമുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു. 15 മുതൽ 29 വയസ് വരെയുള്ള 3000ൽപ്പരം പേരാണ് വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025ൽ പങ്കെടുത്തത്.
വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025ൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |