
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രാവൻകൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണം. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് പ്രമേയം. ജനുവരി 16ന് റിലീസ് ചെയ്യും. ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പദ്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം ഷൈജു ഖാലിദ്, ഗാനങ്ങൾ: മുഹ്സിൻപരാരി, സംഗീതം വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്. എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് നിർമ്മാണം. പി.ആർ. ഒ എ.എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |