തൃശൂര്‍: സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം. തൃശൂർ ഒരുമനയൂരിലാണ് സംഭവം. വീടിന്‍റെ ജനൽ ചില്ലുകൾ ആക്രമി എറിഞ്ഞു തകർത്തു.
സിപിഐ ഒരുമനയൂർ ലോക്കൽ സെക്രട്ടറി മുത്തമ്മാവ് വടക്കേ പുരക്കൽ ചന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വീടിന് മുന്നിലെ റോഡിലൂടെ നടന്നുവന്ന ആക്രമി വീടിന് നേരെ കല്ലെറിയുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും ആക്രമിയെ കണ്ടെത്താനായില്ല. ഇതിന് മുമ്പും രണ്ടു തവണ വീടിന് നേരെ ആക്രമണം നടന്നിരുന്നതായി ചന്ദ്രൻ പറഞ്ഞു. ഇക്കഴിഞ്ഞ ആറിനും വീടിന് നേരെ ആക്രമണം നടന്നതായി ചന്ദ്രൻ പറഞ്ഞു. ഇതേസമയം, താൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ആക്രമണ വിവരമറിഞ്ഞത്. പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി വീണ്ടും ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചന്ദ്രൻ പൊലീസിൽ പരാതി നൽകി. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |