വീടുകളിലെ അടുക്കളകളില്‍ ഒഴിവാക്കാന്‍ കഴിയാത്ത സാധനങ്ങളില്‍ ഒന്നാണ് പ്രഷര്‍ കുക്കര്‍. ഇന്ന് കേരളത്തില്‍ പ്രഷര്‍ കുക്കറുകളില്ലാത്ത വീടുകളില്ലെന്ന് നിസംശയം പറയാം. ഭക്ഷണം വളരെ വേഗത്തില്‍ പാകം ചെയ്യാന്‍ കഴിയുമെന്നതാണ് കുക്കറിനെ ജനപ്രിയമാക്കുന്ന ഘടകം. സമയലാഭം മാത്രമല്ല, ഗ്യാസിന്റെ അളവും പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കുന്നതിലൂടെ സേവ് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
കുക്കറില്‍ നിരവധി സാധനങ്ങളാണ് നാം പാകം ചെയ്യാറുള്ളത്. എന്നാല്‍ വീട്ടിലെ അടുക്കളകളില്‍ പാകം ചെയ്യുന്ന സാധനങ്ങളില്‍ കുക്കര്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ടെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. കുക്കറില്‍ പാകം ചെയ്യുന്നതിലൂടെ ഗുണം നഷ്ടപ്പെടുമെന്ന് മാത്രമല്ല വിഷമായി മാറുന്ന പച്ചക്കറികളും മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളും വരെയുണ്ട് എന്നതാണ് അപകടകരമായ കാര്യം.
ഇത്തരത്തില്‍ ഒരു കാരണവശാലും കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ലാത്ത വസ്തുക്കള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പാല്‍, തൈര്, ചീസ്, തുടങ്ങിയ പാലുത്പന്നങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ല. പാലുത്പന്നങ്ങള്‍ കുക്കറില്‍ പാകം ചെയ്താല്‍ സ്വാദും ഗുണവും ഇല്ലാതാകും. പ്രഷര്‍ കുക്കറുകള്‍ ഉപയോഗിച്ച് പാല്‍ തിളപ്പിച്ചാല്‍ കട്ട പിടിക്കാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. പയര്‍ വര്‍ഗങ്ങളാണ് കുക്കറില്‍ പാകം ചെയ്യാന്‍പാടില്ലാത്ത മറ്റൊരു വിഭാഗം.
പോഷക ഗുണങ്ങളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് പയര്‍ വര്‍ഗങ്ങള്‍. ഇവ കുക്കറില്‍ പാകം ചെയ്താല്‍ പോഷകഗുണം മുഴുവനായും നഷ്ടപ്പെടുമെന്നതാണ് വസ്തുത. അതുപോലെ തന്നെ കുക്കറില്‍ ഒരിക്കലും പാകം ചെയ്യാന്‍ പാടില്ലാത്ത ഒന്നാണ് അരി. അന്നജത്തില്‍ നിന്ന് ദോഷകരമായ രാസവസ്തുക്കള്‍ വിഘടിക്കുന്നതിന് കുക്കറിലെ പാകം ചെയ്യല്‍ കാരണമാകുന്നു. മത്സ്യവും ഒരിക്കലും കുക്കറില്‍ പാകം ചെയ്യാന്‍ പാടില്ല. ഇത് മാംസത്തെ വരണ്ടതും കട്ടിയുള്ളതുമാക്കി മാറ്റും. മത്സ്യം കുക്കറിലെ ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുന്നതിലൂടെ അതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നശിക്കുകയും വിഷമയമായി മാറുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |