
ആറ്റിങ്ങൽ: ജ്യോതിസ് സെൻട്രൽ സീനിയർ സെക്കൻഡറി സ്‌കൂളിലെപോലെ കുട്ടികളുടെ പഠനകാര്യം അവർക്ക് വിട്ടു കൊടുത്ത്, വിദ്യാഭ്യാസനയത്തിൽ കാതലായ മാറ്റം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂളിൽ ഉൾപ്പെട്ട ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സീനിയർ സെക്കൻഡറി സ്‌കൂളിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ മഹേഷ് ഡി.ധർമാധികാരി, ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി, സ്‌കൂൾ ഡയറക്ടർ സന്തോഷ്.വി, വാർഡ് കൗൺസിലർ ദീപ രാജേഷ്, പ്രിൻസിപ്പൽ കവിത.ആർ.എൽ, പി.ടി.എ പ്രസിഡന്റ് സി.എസ്.ആദർശ് എന്നിവർ സംസാരിച്ചു. എസ്.ജ്യോതിസ് ചന്ദ്രൻ രചിച്ച 'നമുക്കിതെന്തു പറ്റി" എന്ന ലേഖന സമാഹാരം ജോർജ് കുര്യൻ വി. മുരളീധരന് നൽകി പ്രകാശനം ചെയ്തു. കെ.ആർ.ബിൽഡേഴ്സ് ഉടമ രാമസ്വാമിയെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |