കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ വൈകുന്നതിനെതിരെ അമ്മ ഭൂപതി നൽകിയ ഹർജി 24ന് പരിഗണിക്കാൻ മാറ്റി. ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ റിപ്പോർട്ട് തേടിയിരുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 15 പേർ ചേർന്ന് 2018 ജൂലായ് രണ്ടിന് രാത്രി 12.30ന് അഭിമന്യുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 സെപ്തംബർ 24ന് പൊലീസ് കുറ്റപത്രം നൽകിയിട്ടും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |