SignIn
Kerala Kaumudi Online
Sunday, 22 February 2026 5.19 PM IST

ധർമ്മപ്രചാരണം ജീവിതവ്രതമാക്കിയ ശ്രീനാരായണീയൻ

Increase Font Size Decrease Font Size Print Page
a

സ​മു​ദാ​യ​ ​നേ​തൃ​ത്വ​ത്തി​ലേ​ക്ക്
ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​നെ ആ​ത്മീ​യ​നേ​താ​വാ​യി​ ​അം​ഗീ​ക​രി​ച്ച് ​ബാ​ല്യ​-​ ​കൗ​മാ​ര​ങ്ങ​ൾ​ ​പി​ന്നി​ട്ട​ ​കെ.​എ​സ്.​സ്വാ​മി​നാ​ഥ​ൻ​ ​കേ​ന്ദ്ര​പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​മാ​യ​ ​ക​ള​മ​ശേ​രി​ ​എ​ച്ച്.​എം.​ടി​യി​ൽ​ ​ഓ​ഫീ​സ​റാ​യി​ ​ജോ​ലി​ചെ​യ്യു​മ്പോ​ഴാ​ണ് ​സ​മു​ദാ​യ​ ​സം​ഘ​ട​നാ​രം​ഗ​ത്ത് ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യ​ത്.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​അ​ത്താ​ണി​ ​ശാ​ഖ​യി​ലെ​ ​സാ​ധാ​ര​ണ​ ​അം​ഗ​മെ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​അ​വി​ടെ​ ​മി​ക​വ് ​തെ​ളി​യി​ച്ച​തി​നു​ള്ള​ ​അം​ഗീ​കാ​ര​മാ​യി​ ​ശാ​ഖാ​ ​പ്ര​സി​ഡ​ന്റാ​യി​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​പ​ത്തു​വ​ർ​ഷം​ ​പ്ര​സി​ഡ​ന്റ് ​പ​ദ​ത്തി​ൽ​ ​മി​ക​വു​റ്റ​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ഴ്ച​വ​ച്ചു.​ ​ശാ​ഖ​യു​ടെ​ ​പ​ഴ​യ​ ​മ​ന്ദി​രം​ ​പു​തു​ക്കി​ ​പ​ണി​യു​ന്ന​തി​നും​ ​എ​ല്ലാ​ ​കു​ടും​ബ​ങ്ങ​ളി​ലും​ ​ശ്രീ​നാ​രാ​യ​ണ​ ​സ​ന്ദേ​ശം​ ​എ​ത്തി​ക്കു​ന്ന​തി​നും​ ​പ്ര​സി​ഡ​ന്റ് ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്ക് ​വ​ഹി​ച്ചു.​ 2006​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ഡ​യ​റ​ക്‌​ട​ർ​ ​ബോ​ർ​ഡ് ​അം​ഗം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​യോ​ഗ​നേ​തൃ​ത്വ​ത്തി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​പി​ന്നീ​ട് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ഇ​ൻ​സ്പെ​ക്ടിം​ഗ് ​ഓ​ഫീ​സ​റാ​യും​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി​യാ​യും​ ​പ്ര​ധാ​ന​ ​ചു​മ​ത​ല​ക​ളി​ൽ​ ​നി​യു​ക്ത​നാ​യി.​ ​ഇ​തി​നി​ടെ​ ​കു​റ​ച്ചു​കാ​ലം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ആ​ലു​വ​ ​യൂ​ണി​യ​ൻ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ക​മ്മി​റ്റി​ ​അം​ഗ​മാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.
ഒൗ​ദ്യോ​ഗി​ക​ ​ജീ​വി​ത​ത്തി​ന്റെ​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​സ​മ​യം​ ​ക​ണ്ടെ​ത്താ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​ജീ​വ​ച​രി​ത്രം,​ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ൾ,​ ​അ​വ​യു​ടെ​ ​വ്യാ​ഖ്യാ​നം,​ ​ഗു​രു​ദേ​വ​ന്റെ​ ​ഗൃ​ഹ​സ്ഥ​-​ ​സ​ന്യ​സ്ത​ ​ശി​ഷ്യ​ന്മാ​രു​ടെ​ ​ജീ​വ​ച​രി​ത്രം​ ​എ​ന്നി​വ​യൊ​ക്കെ​ ​നി​ര​ന്ത​രം​ ​വാ​യി​ച്ച് ​ഹൃ​ദി​സ്ഥമാ​ക്കി.വീ​ട്ടി​ലെ​ ​ഗ്ര​ന്ഥ​ശാ​ല​യി​ൽ​ ​ഗു​രു​ദേ​വ​സം​ബ​ന്ധി​യാ​യി​ ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​വ​ലി​യൊ​രു​ ​ശേ​ഖ​ര​മു​ണ്ട്.​ ​അ​റി​യു​ക,​ ​ആ​ച​രി​ക്കു​ക,​ ​പ്ര​ച​രി​പ്പി​ക്കു​ക​ ​എ​ന്ന​താ​ണ് ​ഒ​രു​ ​ശ്രീ​നാ​രാ​യ​ണീ​യ​ന്റെ​ ​ദൗ​ത്യ​മെ​ന്ന് ​തി​ര​ിച്ച​റി​വാ​യ​കാ​ലം​ ​മു​ത​ൽ​ ​ഗു​രു​ധ​ർ​മ്മ​പ്ര​ചാ​ര​ണ​ത്തി​ന് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കി.​ ​കേ​ര​ള​ത്തി​ന​ക​ത്തും​ ​പു​റ​ത്തു​മാ​യി​ ​അ​യ്യാ​യി​ര​ത്തി​ല​ധി​കം​ ​വേ​ദി​ക​ളി​ലൂ​ടെ​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ളി​ലേ​ക്ക് ​ഗു​രു​സ​ന്ദേ​ശ​മെ​ത്തി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​എ​ത്ര​നേ​രം​ ​കേ​ട്ടി​രു​ന്നാ​ലും​ ​സ​ദ​സി​നെ​ ​അ​ലോ​സ​ര​പ്പെ​ടു​ത്താ​ത്ത​ ​പ്ര​ഭാ​ഷ​ണ​ശൈ​ലി​യാ​ണ് ​സ്വാ​മി​നാ​ഥ​ന്റെ​ ​സ​വി​ശേ​ഷ​ത.​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ഭാ​ഷ​ണ​ത്തി​ന് ​പ്ര​തി​ഫ​ലം​ ​വാ​ങ്ങാ​റി​ല്ല.​ ​കാ​ര​ണം,​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ ​ഗു​രു​ദേ​വ​നു​ള്ള​ ​കാ​ണി​ക്ക​യാ​ണ് ​.അ​തി​ന് ​പ്ര​തി​ഫ​ലം​ ​ആ​വ​ശ്യ​മി​ല്ല.​ ​സു​ഖ​മാ​യി​ ​ജീ​വി​ക്കാ​നു​ള്ള​ ​വ​ഹ​ക​ളൊ​ക്കെ​ ​ഭ​ഗ​വാ​ൻ​ ​ക​നി​ഞ്ഞു​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഗു​രു​ദേ​വ​നെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​ആ​ത്മ​നി​ർ​വൃ​തി​ൽ​ ​ആ​ന​ന്ദം​ ​ക​ണ്ടെ​ത്തു​ന്ന​താ​ണ് ​ത​ന്റെ​ ​സം​തൃ​പ്തി​യെ​ന്ന് ​സ്വാ​മി​നാ​ഥ​ൻ​ ​പ​റ​യു​ന്നു.
എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ,​ ​പ്ര​സി​ഡ​ന്റ് ​ഡോ.​എം.​എ​ൻ.​ ​സോ​മ​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി,​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​അ​ര​യാ​ക്ക​ണ്ടി​ ​സ​ന്തോ​ഷ് ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ളു​മാ​യി​ ​അ​ടു​ത്ത​ബ​ന്ധം​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​യാ​ളാ​ണ് ​സ്വാ​മി​നാ​ഥ​ൻ.​ ​പ​രി​മി​ത​മാ​യ​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തെ​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​ ​സ​മു​ദാ​യ​ ​സം​ഘ​ന​യാ​യി​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത് ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ര​ങ്ങ​ൾ​ക്ക് ​ശ​ക്തി​പ​ക​രു​ക​ ​എ​ന്ന​ത് ​ഓ​രോ​ ​ശ്രീ​നാ​രാ​യ​ണീ​യ​ന്റെ​യും​ ​ദൗ​ത്യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​സ​മു​ദാ​യ​ത്തി​ലെ​ ​യു​വ​ത​ല​മു​റ​ ​ഗു​രു​ദേ​വ​ ​ദ​ർ​ശ​നം​ ​ഉ​ൾ​ക്കൊ​ള്ളാ​തെ​ ​വ​ഴി​മാ​റി​ ​ന​ട​ക്കു​ന്ന​ത് ​ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും​ ​സ്വാ​മി​നാ​ഥ​ന് ​അ​ഭി​പ്രാ​യ​മു​ണ്ട്.​ ​ര​ണ്ടാ​യി​രം​ ​വ​ർ​ഷം​ ​മു​മ്പ് ​അ​വ​ത​രി​ച്ച​ ​യേശു​ക്രി​സ്തു​വി​നും​ ​ആ​യി​ര​ത്തി​യ​ഞ്ഞൂ​റ് ​വ​ർ​ഷ​ത്തി​ന് ​മു​മ്പ് ​അ​വ​ത​രി​ച്ച​ ​മു​ഹ​മ്മ​ദ് ​ന​ബി​ക്കും​ ​ലോ​ക​മെ​മ്പാ​ടും​ ​അ​നു​യാ​യി​ക​ൾ​ ​ഉ​ണ്ടാ​യ​തും​ ​ഇ​പ്പോ​ഴും​ ​എ​പ്പോ​ഴും​ ​ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തും​ ​ആ​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​വി​ശ്വാ​സ​ത്തി​ൽ​ ​നി​ന്നാ​ണ്.​ ​എ​ന്നാ​ൽ​ ​ഈ​ ​കൊ​ച്ചു​ ​കേ​ര​ള​ത്തി​ൽ​ ​ന​മ്മു​ടെ​ ​പൂ​ർ​വി​ക​ർ​ക്കൊ​പ്പം​ ​ഇ​റ​ങ്ങി​ന​ട​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​നെ​ ​അ​റി​യു​ന്ന​തി​ലും​ ​അ​നു​വ​ർ​ത്തി​ക്കു​ന്ന​തി​ലും​ ​യു​വ​ത​ല​മു​റ​ ​വി​മു​ഖ​രാ​യാ​ൽ​ ​ഏ​ക​ലോ​ക​ ​മാ​ന​വീ​ക​ത​യെ​ന്ന​ ​മ​ഹ​ത്താ​യ​ ​സ​ന്ദേ​ശം​ ​അ​സ്ഥാ​ന​ത്താ​കു​മെ​ന്നാ​ണ് ​സ്വാ​മി​നാ​ഥ​ന്റെ​ ​ആ​ശ​ങ്ക.
അ​ത്താ​ണി​ ​ആ​സ്ഥാ​ന​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​ട്ര​സ്റ്റി​ന്റെ​ ​പ്ര​സി​ഡ​ന്റ്,​ ​ആ​ലു​വ​ ​കേ​ന്ദ്ര​മാ​യ​ ​ശ്രീ​നാ​രാ​യ​ണ​ ​ക്ള​ബ് ​പ്ര​സി​ഡ​ന്റ്,​ ​ശാ​ന്തി​ന​ഗ​ർ​ ​റെ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ്,​ ​ദു​ർ​ഗാ​ദേ​വീ​ക്ഷേ​ത്രം​ ​പു​ന​രു​ദ്ധാ​ര​ണ​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ, ​ സ്റ്റാലിയൻ​സ് ഇന്റർനാഷണൽ ലയൺസ് ക്ലബ്ബ് അംഗം,​ പറവൂരിലുള്ള സംഗമിത്ര വൈസ് പ്രസിഡന്റ് എ​ന്നീ​ ​നി​ല​ക​ളിലും​ ​കെ.​എ​സ്.​ ​സ്വാ​മി​നാ​ഥ​ന്റെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ട്.

കുടുംബം

കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​വെ​ള്ള​യി​ൽ​ ​പ​രേ​ത​രാ​യ​ ​സാ​മി​ക്കു​ട്ടി​യു​ടെ​യും​ ​അ​മ്മി​ണി​യു​ടെ​യും​ ​മ​ക​നാ​ണ് ​കെ.​എ​സ്.​ ​സ്വാ​മി​നാ​ഥ​ൻ.​ ​പി​താ​വി​ന് ​ക​ള​മ​ശേ​രി​ ​എ​ച്ച്.​എം.​ടി​യി​ൽ​ ​ജോ​ലി​ ല​ഭി​ച്ച​തോ​ടെ​ ​കൊ​ച്ചി​യി​ലേ​ക്ക് ​താ​മ​സം​ ​മാ​റി.​ ​പ്രാ​ഥ​മി​ക​ ​വി​ദ്യ​ഭ്യാ​സം​ ​ക​ള​മ​ശേ​രി​ ​ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു.​ ​ക​ള​മ​ശേ​രി​ ​ഗ​വ.​ ​ഐ.​ടി.​ഐ​യി​ൽ​ ​നി​ന്ന് ​എ​ൻ.​എ.​എ​ൽ​ ​പ​രി​ശീ​ല​നം​ ​
പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗി​ൽ​ ​ഡി​പ്ളോ​മ​യും​ ​ക​ര​സ്ഥ​മാ​ക്കി.​ ​‌1978​ൽ​ ​എ​ച്ച്.​എം.​ടി​യി​ൽ​ ​ട്രെ​യി​നി​യാ​യി.​ 1982​ ​ൽ​ ​ട​ർ​ണ​ർ​ ​പ​ദ​വി​യി​ൽ​ ​സ്ഥി​ര​നി​യ​മ​നം​ ​ല​ഭി​ച്ചു.​ 2002​ൽ​ ​ഓ​ഫീ​സ​ർ​ ​ഗ്രേ​ഡി​ൽ​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ച്ച് ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നീ​യ​ർ​ ​ആ​യി.​ ​ക​മ്പനി​യു​ടെ​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ്,​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​സ്,​ ​പ്ളാ​നിം​ഗ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച് 2017​ ​ൽ​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​സ് ​വി​ഭാ​ഗം​ ​മേധാവിയായി വി​ര​മി​ച്ചു.​ ​എ​ങ്കി​ലും​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വ് ​പ​രി​ഗ​ണി​ച്ച് ​ര​ണ്ടു​ ​വ​ർ​ഷ​ത്തേ​ക്കു​ ​കൂ​ടി​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​സ് ​ വിഭാഗം മേധാവിയായി ​ജോ​ലി​യി​ൽ​ ​തു​ട​രാ​ൻ​ ​എ​ച്ച്.​എം.​ടി​ ​അ​നു​വ​ദി​ച്ചു.​ ​ശ്രീ​നാ​രാ​യണ​ീ​യ​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ​യും​ ​പൊ​തു​രം​ഗ​ത്തെ​യും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​അ​ദ്ദേ​ഹ​ത്തെ​ ​തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.​ ​വ​ള്ളോ​പ്പ​ള്ളി​ ​പാ​ർ​ത്ഥ​സാ​ര​ഥി​ ​ക്ഷേ​ത്രം​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​അ​ദ്ദേ​ഹ​ത്തെ​ ​ആ​ദ​രി​ച്ചി​ട്ടു​ണ്ട്.​ ​ആ​ലു​വ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ഷി​ജ​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​സ​ന്ദീ​പ് ​(​സ​ർ​ക്കാ​ർ​ ​ജീ​വ​നം​).​ ​സ​നൂ​പ് ​(​മ​റൈ​ൻ​ ​എ​ൻ​ജി​നീ​യ​ർ​).​ ​സ്വാ​തി​ ​(​ ​എ​ൻ​ജി​നീ​യ​ർ​).​ ​മ​രു​മ​ക്ക​ൾ​:​ ​കൃ​ഷ്ണ​ഗീ​തി,​ ​സ​ൻ​ജു,​ ​അ​ഭി​ന​ന്ദ്.

TAGS: K.S SWAMINADHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.