പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി പാർട് ടൈം ഉൾപ്പെടെയുള്ള പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം സെപ്തംബർ ആറിന് വൈകുന്നേരം 5 വരെ സ്വീകരിക്കും.
ഇന്റേണൽ മാർക്ക് സമർപ്പണം
നാലാം സെമസ്റ്റർ എം.സി.എ. പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 26 മുതൽ 31 വരെ ഓൺലൈനായി സമർപ്പിക്കാം. ലിങ്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
27 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി. (റെഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് അതത് കോളേജുകളിൽ നിന്നും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |