കൊച്ചി: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലെ അക്ഷരത്തെറ്റ് വിവാദം നിലനിൽക്കേ, മെഡൽ വാങ്ങലിൽ സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്ന് വിവരാവകാശരേഖ.
മെഡൽ ഒന്നിന് 280 രൂപയും ടാക്‌സും നിശ്ചയിച്ചാണ് തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ ശ്രീഭഗവതി ഇൻഡസ്ട്രീസിന് മൊത്തം 89,208 രൂപയ്ക്ക് 2024 ഒക്ടോബർ 23ന് കരാർ നൽകിയത്. 29ന് ഇവ നൽകുകയും ചെയ്തു.
270ൽ 265 മെഡലുകളിലും തെറ്റുള്ളതിനാൽ കമ്പനിക്ക് ഒരു രൂപപോലും കൈമാറിയിട്ടില്ലെന്നും ഈയിനത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും സംസ്ഥാന സ്‌പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് വ്യക്തമാക്കി.
മാസം മൂന്ന് പിന്നിട്ടിട്ടും മെഡലുകൾ ശരിയാക്കി ജേതാക്കൾക്ക് നൽകിയിട്ടുമില്ല.
എറണാകുളം കാക്കനാട് സ്വദേശിയായ രാജു വാഴക്കാലയ്‌ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
കോർട്ട് ഫീസ് വർദ്ധിപ്പിക്കരുത്
തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള കോർട്ട് ഫീസ് അഞ്ചിരട്ടി വർദ്ധിപ്പിക്കാനുള്ള ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിറ്റി ശുപാർശകൾ അംഗീകരിക്കരുതെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നൽകി. ഐ.എ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി തയ്യിൽ ബി.കെ.ജയമോഹൻ, ദേശീയ സമിതി അംഗങ്ങളായ എസ്.എസ്.ബാലു, അഡ്വ.എം.സലാഹുദ്ദീൻ, ഐ.എ.എൽ സംസ്ഥാന പ്രസിഡന്റ് കെ.പി.ജയചന്ദ്രൻ എന്നിവർ നിവേദനം നൽകിയ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |