SignIn
Kerala Kaumudi Online
Sunday, 22 February 2026 5.21 PM IST

കഷായക്കൊലയ്ക്ക് വിധി എന്ത് ?

Increase Font Size Decrease Font Size Print Page
a


കേ​ര​ള മനസാക്ഷിയെ ​ഞെ​ട്ടി​ച്ച​ ​ക​ഷാ​യ​ക്കൊ​ല​യ്ക്ക് ​വി​ധി​ ​എ​ന്ത് ​?​​...​ ​അ​ത​റി​യാ​ൻ​ ​ഇ​നി​ ​മണിക്കൂറുകൾ​ ​മാ​ത്ര​മാ​ണ് ​ബാ​ക്കി.​ ​സ്നേ​ഹി​ച്ച​ ​സ്വ​ന്തം​ ​കാ​മു​ക​നെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​വേ​ണ്ടി​ ​ക്രി​മി​ന​ൽ​ ​മ​ന​സു​മാ​യി​ 21​കാ​രിയായ​ ​ഗ്രീ​ഷ്മ​ ​ക​ഷാ​യ​ത്തി​ൽ​ ​വി​ഷം​ ​ന​ൽ​കി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത് ​അ​പൂ​ർ​വ​മാ​യ​ ​കേ​സ് ​എ​ന്ന് ​വേ​ണ​മെ​ങ്കി​ൽ​ ​പ​റ​യാം.​ ​എ​ന്നാ​ൽ​ ​അ​പൂ​ർ​വ​ങ്ങ​ളി​ൽ​ ​അ​പൂ​ർ​വ​ ​കേ​സാ​കു​മോ​യെ​ന്ന് ​കോ​ട​തി​ ​ത​ന്നെ​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണം.​ ​അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ​ ​വ​ധ​ശി​ക്ഷ​ ​വ​രെ​ ​ല​ഭി​ക്കാം.​ ​സൈ​നി​ക​നു​മാ​യു​ള്ള​ ​മെ​ച്ച​പ്പെ​ട്ട​ ​വി​വാ​ഹ​ ​ജീ​വി​ത​ത്തി​ന് ​കാ​മു​ക​നെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​പ​ല​ ​വ​ഴി​ക​ളി​ലൂ​ടെ​യും​ ​ശ്ര​മി​ച്ചി​ട്ടാ​ണ് ​ഒ​ടു​വി​ൽ​ ​കൊ​ല​പാ​ത​ക​മെ​ന്ന​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​കാ​മു​ക​നെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ഗ്രീ​ഷ്മ​ ​ന​ട​ത്തി​യ​ ​വ​ഴി​ക​ളെ​ല്ലാം​ ​വി​ചി​ത്ര​മാ​ണ്.​ 2021​ ​ഒ​ക്ടോ​ബ​റി​ലാ​ണ് ​ഷാ​രോ​ൺ​ ​രാ​ജും​ ​ഗ്രീ​ഷ്മ​യും​ ​പ്ര​ണ​യ​ത്തി​ലാ​യ​ത്.​ 2022​ ​മാ​ർ​ച്ച് 4​ന് ​പ​ട്ടാ​ള​ത്തി​ൽ​ ​ജോ​ലി​യു​ള്ള​ ​ആ​ളു​മാ​യി​ ​ഗ്രീ​ഷ്മ​യ്ക്കു​ ​വി​വാ​ഹ​നി​ശ്ച​യം​ ​ന​ട​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​രു​വ​രും​ ​പി​ണ​ങ്ങി.​ 2022​ ​മേ​യ് ​മു​ത​ൽ​ ​ഗ്രീ​ഷ്മ​ ​വീ​ണ്ടും​ ​ഷാ​രോ​ണു​മാ​യി​ ​അ​ടു​പ്പ​ത്തി​ലാ​യി.​ന​വം​ബ​റി​ൽ​ ​ഷാ​രോ​ണി​ന്റെ​ ​വീ​ട്ടി​ൽ​വ​ച്ച് ​താ​ലി​കെ​ട്ടി​യി​രു​ന്ന​താ​യും​ ​ക​ണ്ടെ​ത്തി.

ബു​ദ്ധി​യു​ണ്ട് ​പ​ക്ഷേ​ ​
അ​തി​ബു​ദ്ധി​യാ​ക്കി

പ​ഠി​ക്കാ​ൻ​ ​മി​ടു​ക്കി​യാ​യി​രു​ന്നു​ ​ഗ്രീ​ഷ്മ.​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ ​ബു​ദ്ധി​യെ​ ​അ​തി​ബു​ദ്ധി​യാ​ക്കി​ ​ഉ​പ​യോ​ഗി​ച്ചു.​ ​ആ​ ​മി​ടു​ക്കോ​ടെ​യാ​ണ് ​കാ​മു​ക​നാ​യ​ ​ഷാ​രോ​ണി​ന്റെ​ ​കൊ​ല​പാ​ത​കം​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​തും​ ​ന​ട​പ്പാ​ക്കി​യ​തും.​ ​ഒ​രി​ക്ക​ലും​ ​പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ​ ​കൊ​ടും​ ​ക്രി​മി​ന​ലു​ക​ളെ​ ​വെ​ല്ലു​ന്ന​ ​ആ​സൂ​ത്ര​ണ​ ​മി​ക​വോ​ടെ​യാ​യി​രു​ന്നു​ ​എ​ല്ലാം​ ​ചെ​യ്ത​ത്.​ ​ത​മി​ഴ്നാ​ട് ​എം.​എ​സ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​നാ​ലാം​ ​റാ​ങ്കോ​ടെ​യാ​യി​രു​ന്നു​ ​ബി​രു​ദം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ഹൊ​റ​ർ​ ​സി​നി​മ​ക​ളു​ടെ​ ​ക​ടു​ത്ത​ ​ആ​രാ​ധി​കാ​യി​രു​ന്നു​ ​ഗ്രീ​ഷ്മ.
അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്‌​പ്പോ​ൾ​ ​ഷാ​രോ​ണു​മാ​യു​ള്ള​ ​'​ദി​വ്യ​ ​പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച്'​ ​ഗ്രീ​ഷ്മ​ ​വാ​ചാ​ല​യാ​യി.​ ​അ​ത്ത​ര​ത്തി​ൽ​ ​പ്ര​ണ​യി​ക്കു​ന്ന​ ​ഒ​രാ​ൾ​ക്ക് ​ത​ന്റെ​ ​കാ​മു​ക​നെ​ ​എ​ങ്ങ​നെ​ ​കൊ​ല്ലാ​നാ​വും​ ​എ​ന്ന് ​ഗ്രീ​ഷ്മ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​പൊ​ലീ​സി​നും​ ​ഉ​ത്ത​രം​മു​ട്ടി.​ ​ഗ്രീ​ഷ്മ​ ​പ​റ​ഞ്ഞ​ത​ത്ര​യും​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സ് ​ഒ​രു​വേ​ള​ ​വി​ശ്വ​സി​ച്ചു.

കൊ​ല്ലാ​ൻ​ ​പ​ദ്ധ​തി​യി​ട്ട
​ ​ആ​സൂ​ത്ര​ണം

പാ​ര​സെ​റ്റ​മോ​ൾ​ ​ഗു​ളി​ക​യു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും​ ​അ​ത് ​ശ​രീ​ര​ത്തി​ലു​ണ്ടാ​ക്കു​ന്ന​ ​ത​ക​രാ​റു​ക​ളെ​ക്കു​റി​ച്ചും​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ഗൂ​ഗി​ളി​ൽ​ ​സെ​ർ​ച്ച് ​ചെ​യ്തു.​ ​പാ​ര​സെ​റ്റ​മോ​ൾ,​ ​ഡോ​ളോ​ ​ഗു​ളി​ക​ക​ൾ​ ​ഗ്രീ​ഷ്മ​ ​വീ​ട്ടി​ൽ​വ​ച്ചു​ ​വെ​ള്ള​ത്തി​ൽ​ ​ല​യി​പ്പി​ച്ച് ​ബാ​ഗി​ൽ​ ​വ​ച്ചു.​ ​തി​രു​വി​താം​കോ​ടു​നി​ന്ന് ​ര​ണ്ടു​ ​ജ്യൂ​സു​ക​ൾ​വാ​ങ്ങി​യ​ശേ​ഷം​ ​ഷാ​രോ​ണി​ന്റെ​ ​കോ​ള​ജി​ലെ​ത്തി.​ ​ഷാ​രോ​ണി​ന് ​​ജ്യൂസ് ​കൊ​ടു​ത്തെ​ങ്കി​ലും​ ​ക​യ്പ്പാ​യ​തി​നാ​ൽ​ ​ക​ള​ഞ്ഞു.​ ​ഗു​ളി​ക​ ​ക​ല​ർ​ത്താ​ത്ത​ ​​ജ്യൂസ്​കു​ടി​ച്ച​ശേ​ഷം​ ​ഇ​രു​വ​രും​ ​മ​ട​ങ്ങി.​ 14ാം​ ​തീ​യ​തി​ ​വീ​ട്ടി​ൽ​ ​ആ​രു​മി​ല്ലെ​ന്നും​ ​വ​ര​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​പിന്നീട് ക​ഷാ​യം​ ​കൊ​ടു​ത്തു.​ ​അ​തി​നു​ശേ​ഷം​ ​ക​യ്പ് ​മാ​റാ​ൻ​ ​ജ്യൂസ് ​കൊ​ടു​ത്തു.​ ​ക​ഷാ​യം​ ​കു​ടി​ച്ച​ ​ഷാ​രോ​ൺ​ ​മു​റി​യി​ൽ​ ​വ​ച്ച് ​ഛ​ർ​ദി​ച്ചു.​ ​സു​ഹൃ​ത്തി​നൊ​പ്പം​ ​ബൈ​ക്കി​ൽ​ ​മ​ട​ങ്ങ​വേ​ ​പ​ല​ത​വ​ണ​ ​ഛ​ർ​ദി​ച്ചു.​ ​ഗ്രീ​ഷ്മ​ ​ക​ഷാ​യം​ ​ത​ന്നെ​ന്നും​ ​ച​തി​ച്ചെ​ന്നും​ ​സു​ഹൃ​ത്തി​നോ​ട് ​ഷാ​രോ​ൺ​ ​പ​റ​ഞ്ഞു.​ ​ഷാ​രോ​ണി​ന്റെ​ ​കി​ഡ്നി,​ ​ക​ര​ൾ,​ ​ശ്വാ​സ​കോ​ശം​ ​എ​ന്നി​വ​ ​ന​ശി​ച്ചു​ ​ചി​കി​ൽ​സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു​ ​മ​ര​ണം.​ ​ഷാ​രോ​ൺ​ ​മ​രി​ച്ച​ശേ​ഷം​ ​മൊ​ബൈ​ലി​ലെ​ ​ചാ​റ്റു​ക​ൾ​ ​ഗ്രീ​ഷ്മ​ ​ന​ശി​പ്പി​ച്ചു.​ ​ചാ​റ്റു​ക​ൾ​ ​തി​രി​കെ​ ​എ​ടു​ക്കാ​ൻ​ ​ക​ഴി​യു​മോ​ ​എ​ന്നു​ ​ഗൂ​ഗി​ളി​ലും​ ​യു​ട്യൂ​ബി​ലും​ ​സേ​ർ​ച്ച് ​ചെ​യ്തു​വെ​ന്നും​ ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി​യി​രു​ന്നു.

ഒ​രു​ ​നാ​ൾ​ ​സ​ത്യം
​പു​റ​ത്ത് ​വ​ന്നു

സാ​ഹ​ച​ര്യ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​മി​ക​ച്ച​ ​അ​ന്വേ​ഷ​ണ​മാ​ണ് ​പ്ര​തി​യെ​ ​കു​ടു​ക്കി​യ​ത്.​ ​ആ​ദ്യം​ ​ത​ന്നെ​ ​വി​ഷാം​ശം​ ​ക​ണ്ടെ​ത്താ​ൻ​ ​സാ​ധി​ച്ചി​രു​ന്നി​ല്ല.​ ​ഡി​ജി​റ്റ​ൽ,​ ​ഫോ​റ​ൻ​സി​ക്ക് ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​മി​ക​വാ​യി​രു​ന്നു​ ​കേ​സ്.​ ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ൽ​ ​എ​സ്.​പി​യാ​യി​രു​ന്ന​ ​ഡി.​ശി​ല്പ​ ​രൂ​പീ​ക​രി​ച്ച​ ​സ്‌​പെ​ഷ്യ​ൽ​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ടീ​മാ​ണ് ​കേ​സ് ​അ​ന്വേ​ഷി​ച്ച​ത്.​ ​എ​സ്.​ ​പി​ ​എം.​കെ​ ​സു​ൽ​ഫി​ക്ക​ർ,​ ​ഡി​വൈ.​എ​സ്പി​ ​മാ​രാ​യ​ ​കെ.​ജെ​ ​ജോ​ൺ​സ​ൺ,​ ​വി.​ടി​ ​റാ​സി​ത്ത് ,​ ​പാ​റ​ശാ​ല​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സ​ജി​ ​എ​ന്നി​വ​ർ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്. ​ഓ​രോ​ ​സാ​ഹ​ച​ര്യ​വും​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​കൃ​ത്യ​മാ​യും​ ​വ്യ​ക്ത​മാ​യും​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​


സാ​ഹ​ച​ര്യ​ങ്ങ​ളെ​ ​
കോ​ർ​ത്തി​ണ​ക്കി​ ​തെ​ളി​വാ​ക്കി

​ഷാ​രോ​ണും​ ​ഗ്രീ​ഷ്മ​യും​ ​സ്നേ​ഹം​ ​ആ​രം​ഭി​ച്ച​ 2021​ ​തൊ​ട്ടു​ള്ള​ ​ഫോ​ട്ടോ​ക​ളും​ ​വീ​ഡി​യോ​ക​ളും​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ശേ​ഖ​രി​ച്ചി​രു​ന്നു.​ ​ഫോ​റ​ൻ​സി​ക്ക് ​സ​യ​ൻ​സ് ​ലാ​ബി​ലെ​ ​ദീ​പ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​ഇ​ത് ​ക​ണ്ടെ​ത്തി​യ​ത്.​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​അ​ഞ്ച് ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ലാ​ണ് ​ഗ്രീ​ഷ്മ​ ​കു​റ്റം​ ​സ​മ്മ​തി​ച്ച​ത്.​ ​രാ​വി​ലെ​ 9​ന് ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​വി​ളി​ച്ചു​ ​വ​രു​ത്തി.​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്ന് ​ക​ഴി​ഞ്ഞ് ​ഒ​ടു​വി​ൽ​ ​കു​റ്റം​ ​സ​മ്മ​തി​ച്ചു.​ശാ​സ്ത്രീ​യ​ ​ഡി​ജി​റ്റ​ൽ​ ​തെ​ളി​വു​ക​ൾ​ ​നി​ര​ത്തി​യാ​യി​രു​ന്നു​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ.​ ​ഉ​ദ്ദേ​ശ്യം​ ​ക​ണ്ടെ​ത്തു​ന്ന​തും​ ​ദു​ഷ്ക​ര​മാ​യി​രു​ന്നു.​ ​വി​വാ​ഹം​ ​ഉ​റ​പ്പി​ച്ചി​രു​ന്ന​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​ത് ​ദു​ഷ്ക​ര​മാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​തും​ ​ശേ​ഖ​രി​ച്ചു.​ ​ജാ​ത​കം,​വി​വാ​ഹ​ ​ആ​ൽ​ബം,​പ​ങ്കെ​ടു​ത്തു​വ​രു​ടെ​ ​മൊ​ഴി​ക​ൾ,​ ​ഫോ​ട്ടോ,​ ​വീ​ഡി​യോ​ ​എ​ല്ലാം​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ശേ​ഖ​രി​ച്ചു.​ ​വി​ഷം​ ​വാ​ങ്ങി​യ​ ​സ്ഥ​ല​ത്ത് ​അ​ന്വേ​ഷ​ണം​ ​കൃ​ത്യ​മാ​യ​ ​രീ​തി​യി​ൽ​ ​ന​ട​ത്തി.​ ​വി​ഷം​ ​വാ​ങ്ങി​യ​ ​മൂ​ന്നാം​ ​പ്ര​തി​യാ​യി​ ​നി​ർ​മ്മ​ല​കു​മാ​ര​ൻ​ ​നാ​യ​രെ​ ​സ്ഥ​ല​ത്ത് ​കൊ​ണ്ടു​ ​പോ​യി.​ ​ക​ട​ക്കാ​ര​ൻ​ ​പ്ര​തി​യെ​ ​തി​ര​ച്ച​റി​ഞ്ഞ​തും​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.​ ​ഗ്രീ​ഷ്മ​ ​വി​ഷ​ക്കു​പ്പി​യു​ടെ​ ​ലേ​ബ​ൽ​ ​ഇ​ള​ക്കി​ ​എ​റി​ഞ്ഞി​ട്ടാ​ണ് ​കു​പ്പി​ ​ക​ള​ഞ്ഞ​ത്.​ആ​ ​ലേ​ബ​ൽ​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​സ​യ​ന്റി​ക്ക് ​ഓ​ഫീ​സ​റാ​യ​ ​വി​നീ​തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കീ​റി​ക​ള​ഞ്ഞ​ ​ലേ​ബ​ൽ​ ​വി​ഷ​ക്കു​പ്പി​യു​ടേ​തെ​ന്ന് ​തെ​ളി​യി​ച്ചു.

വി​ധി​ ​
എ​ന്താ​കും

എ​ന്താ​ണ് ​വി​ധി​യെ​ന്ന​ത് ​ക​ണ്ട​റി​യ​ണം.​ ​ഗ്രീ​ഷ്മ​യ്ക്ക് ​ചെ​കു​ത്താ​ന്റെ​ ​സ്വ​ഭാ​വ​മാ​ണെ​ന്നും​ ​വ​ധ​ശി​ക്ഷ​ ​ന​ൽ​ക​ണ​മെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​സ് ​അ​പൂ​ർ​വ​ങ്ങ​ളി​ൽ​ ​അ​പൂ​ർ​വ്വ​മാ​ണെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വാ​ദി​ച്ചു.​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​ക​ൽ,​ ​വി​ഷം​ ​ന​ൽ​ക​ൽ,​ ​കൊ​ല​പാ​ത​കം,​ ​പൊ​ലീ​സി​നെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ൽ​ ​എ​ന്നി​വ​യി​ൽ​ ​ഗ്രീ​ഷ്മ​ ​കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ​തെ​ളി​ഞ്ഞി​രു​ന്നു.​ ​പ​ര​മാ​വ​ധി​ ​ന​ൽ​കാ​നാ​വു​ന്ന​ ​ശി​ക്ഷ​ ​ജീ​വ​പ​ര്യ​ന്ത​മാ​ണെ​ന്നും​ ​പ്ര​തി​യു​ടെ​ ​പ്രാ​യം​ ​അ​ട​ക്കം​ ​പ​രി​ഗ​ണി​ച്ച് ​ശി​ക്ഷ​യി​ൽ​ ​പ​ര​മാ​വ​ധി​ ​ഇ​ള​വ് ​വേ​ണ​മെ​ന്നും​ ​പ്ര​തി​ഭാ​ഗം​ ​വാ​ദി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ ​നാ​ണ് ​ഗ്രീ​ഷ്മ​യെ​ ​കോ​ട​തി​യി​ലെ​ത്തി​ച്ച​ത്.​ ​ശി​ക്ഷാ​വി​ധി​ക്ക് ​മു​മ്പാ​യി​ ​എ​ന്തെ​ങ്കി​ലും​ ​പ​റ​യാ​നു​ണ്ടോ​യെ​ന്ന് ​അ​ഡീ​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ജ​ഡ്ജി​ ​എ.​എം.​ ​ബ​ഷീ​ർ​ ​ഗ്രീ​ഷ്മ​യോ​ട് ​ചോ​ദി​ച്ചു.​ ​പ്രാ​യം​ ​പ​രി​ഗ​ണി​ച്ച് ​ശി​ക്ഷ​യി​ൽ​ ​പ​ര​മാ​വ​ധി​ ​ഇ​ള​വ് ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ഗ്രീ​ഷ്മ​യു​ടെ​ ​ആ​വ​ശ്യം.​ ​ഇ​നി​യും​ ​പ​ഠി​ക്ക​ണം.​ 24​ ​വ​യ​സേ​ ​പ്രാ​യ​മു​ള്ളൂ.​ ​മ​റ്റു​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്നും​ ​ഗ്രീ​ഷ്മ​ ​കോ​ട​തി​യി​ൽ​ ​പ​റ​ഞ്ഞു.​ ​എം.​എ​ ​സ​ർ​ട്ടി​ഫി​ക്കേ​റ്റും,​ ​മാ​ർ​ക്ക് ​ലി​സ്റ്റും​ ​ഗ്രീ​ഷ്മ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.​ ​പ്ര​തി​ക്ക് ​എ​ങ്ങ​നെ​ ​വ​ധ​ശി​ക്ഷ​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​പ്ര​തി​ഭാ​ഗം​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ശാ​സ്ത​മം​ഗ​ലം​ ​അ​ജി​ത് ​കു​മാ​ർ​ ​ചോ​ദി​ച്ചു.​ ​കേ​സി​ൽ​ ​സാ​ഹ​ച​ര്യ​ ​തെ​ളി​വു​ക​ൾ​ ​മാ​ത്ര​മേ​യു​ള്ളൂ​ ​എ​ന്ന് ​പ്ര​തി​ഭാ​ഗം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ഗ്രീ​ഷ്മ​യു​ടെ​ ​സ്വ​കാ​ര്യ​ ​ചി​ത്ര​ങ്ങ​ൾ​ ​കാ​ണി​ച്ച് ​ഷാ​രോ​ൺ​ ​ബ്ലാ​ക്‌​മെ​യി​ൽ​ ​ചെ​യ്തു.​ ​ഒ​രു​ ​സ്ത്രീ​യ്ക്ക് ​സ​ഹി​ക്കാ​വു​ന്ന​തി​ലും​ ​അ​പ്പു​റ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ഷാ​രോ​ൺ​ ​ചെ​യ്ത​തെ​ന്നും​ ​പ്ര​തി​ഭാ​ഗം​ ​പ​റ​ഞ്ഞു.​ ​എ​ന്തു​ ​ത​ന്നെ​യാ​യാ​ലും​ ​ഇ​നി​ ​ഇ​ത്ത​ര​ത്തി​ൽ​ ​സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ​ ​വേ​ണ്ടി​ ​സ​മൂ​ഹ​ത്തി​നു​ള്ള​ ​സ​ന്ദേ​ശ​മാ​കും​ ​വി​ധി​യെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കേ​ണ്ട​ത്.

TAGS: GREESHMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.