തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. അനധികൃതമായി ഭൂമി തരംമാറ്റി കൈവശം വച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ആലുവ ഈസ്റ്റ് വില്ലേജിലെ 11.46 ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചുവെന്ന പരാതിയിൽ നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോർട്ടിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. തിരുവന്തപുരം സ്‌പെഷ്യൽ ഇന്‍വെസ്റ്റിഗേഷൻ യൂണിറ്റ്-രണ്ട് അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശി മുരുകേശ് നരേന്ദ്രനാണ് പരാതിക്കാരൻ. പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നതാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |