തിരുവനന്തപുരം: ഓപ്പൺ എ.ഐയുടെ നിർമ്മിതബുദ്ധി സംവിധാനമായ ചാറ്റ് ജി.പി.ടി ഇന്നലെ വൈകിട്ടു മുതൽ മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. രാത്രി വൈകിയും തകരാർ പരിഹരിച്ചിട്ടില്ല. ചാറ്റ് ജി.പി.ടി തുറന്നവർക്ക് ' ബാഡ് ഗേറ്റ് വേ എറർ' എന്ന സന്ദേശമാണ് ലഭിച്ചത്. ഐ.ടി കമ്പനികളുടെയും എ.ഐ സ്റ്റാർട്ടപ്പുകളുടെയും പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചു. അതേസമയം, പ്രശ്നത്തെപ്പറ്റി ഔദ്യോഗികമായി ഓപ്പൺ എ.ഐ പ്രതികരിച്ചിട്ടില്ല. ചാറ്റ് ജി.പി.ടി പുതിയ സേവനങ്ങൾ കൊണ്ടുവന്ന് ദിവസങ്ങൾക്കകമാണ് തകരാർ സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |