മുംബയ്: പാകിസ്ഥാൻ നടനുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി രാഖി സാവന്ത്. പൊലീസ് ഓഫീസർ കൂടിയായ നടൻ ദോദി ഖാനുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാവുമെന്നും നടി പറഞ്ഞു.
'അദ്ദേഹം എന്റെ കാമുകനാണ്. ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. അദ്ദേഹം പാകിസ്ഥാനിൽ നിന്നാണ്. ഞാൻ ഇന്ത്യയിൽനിന്നും. അതിനാൽ പ്രണയവിവാഹമായിരിക്കും നടക്കുക'- രാഖി സാവന്ത് ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.
മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ നടി വിമർശനമുന്നയിക്കുകയും ചെയ്തു. 'ആദിൽ എന്റെ വിവാഹത്തിൽ അസൂയാലുവാണ്. അതിനാൽ അയാൾ എന്റെ പേരിൽ മോശം പ്രചാരണം നടത്തുന്നു. ആ വിഡ്ഢിക്ക് ഒരു പബ്ലിസിറ്റിയും നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല'- നടി പറഞ്ഞു.
2022 മേയ് 29നാണ് രാഖി മൈസൂരിലെ ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയെ വിവാഹം ചെയ്തത്.
2023ൽ രാഖി ആദിലിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നാണ് നടി ആരോപിച്ചത്. പിന്നാലെ ഇരുവരും വേർപിരിഞ്ഞു. രാഖിയുടെ പരാതിയിൽ 2023 ഫെബ്രുവരി ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മാസത്തെ ജയിൽവാസത്തിന് മോചിതനായത്.
ആദിലിന് മുമ്പ്, രാഖി സാവന്ത് റിതേഷ് രാജ് സിംഗിനെ വിവാഹം കഴിച്ചിരുന്നു. ബിഗ് ബോസ് 15ൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു. എന്നാൽ 2022ൽ പരിപാടി അവസാനിച്ച ഉടൻ തന്നെ വേർപിരിയുകയും ചെയ്തു.
മുംബൈ എക്‌സ്പ്രസ്, ദിൽ ബോലെ ഹഡിപ്പാ, മേരെ ബ്രദർ കി ദുൽഹൻ, ബുദ്ധ മർ ഗയ തുടങ്ങിയ ചിത്രങ്ങളിൽ രാഖി സാവന്ത് അഭിനയിച്ചിട്ടുണ്ട്. നാച്ച് ബലിയേ 3, രാഖി കാ സ്വയംവർ, പതി പത്നി ഔർ വോ, മാ എക്സ്ചേഞ്ച്, കോമഡി സർക്കസ് കേ മഹാബലി തുടങ്ങിയ ടെലിവിഷൻ ഷോകളിലും രാഖി സാവന്ത് പങ്കെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |