ന്യൂഡൽഹി: റിട്ടേർഡ് ജഡ്ജിമാരെ ഹൈക്കോടതികളിൽ അഡ്ഹോക് ജഡ്ജിമാരിയി നിയമിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഡിവിഷൻ ബെഞ്ചുകളിൽ സിറ്റിംഗ് ജഡ്ജിക്കൊപ്പം അഡ്ഹോക് ജഡ്ജിമാരെ നിയോഗിക്കാം. കെട്ടികിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാനാണിത്. ഓരോ ഹൈക്കോടതിയിലും രണ്ട് മുതൽ അഞ്ച് വരെ റിട്ടേർഡ് ജഡ്ജിമാരാകാമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതികൾക്ക് അനുവദിച്ചിരിക്കുന്ന ജഡ്ജിമാരുടെ 10 ശതമാനത്തിൽ കൂടുതലാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |