ചിരി നിറച്ച് വിനീത് ശ്രീനിവാസൻ നായകനായ എം. മോഹന്റെ സംവിധാനത്തിൽ ഒരു ജാതി ജാതകം
മുപ്പത്തിയെട്ടുകാരനായ ജയേഷിന് വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാനാണ് ആഗ്രഹം. ജയേഷിന് ചില ഡിമാന്റുകളുണ്ട്. തന്റെ തറവാട്ടു മഹിമയിൽ ജയേഷ് അഭിമാനിക്കുന്നു. പെണ്ണിന്റെ നിറവും സൗന്ദര്യവും വിഷയമാണ്. ജാതകപ്പൊരുത്തത്തിന് പ്രാധാന്യം നൽകുന്നു. ആൺമേൽക്കോയ്മയാണ് ജയേഷിന്. വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി എം. മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകത്തെ കോമഡി എന്റർടെയ്നർ എന്നു വിശേഷിപ്പിക്കാം. 'അതിനൊന്നും എന്നെ കിട്ടില്ല, ഞാൻ മാമ്പ്രത്തെ ജയേഷ്' എന്ന് സദാ വീമ്പു പറയുന്ന ആളുമാണ് ജയേഷ്. സത്യത്തിൽ ജയേഷിന് പെണ്ണുകിട്ടാതെ പോകുന്നതിന് കാരണം അയാളുടെ തന്നെ ഡിമാന്റുകളാണ്. ഒരു പെൺകുട്ടിക്കും അംഗീകരിക്കാൻ കഴിയാത്ത ഡിമാന്ളാറുണ് . പൂർണ്ണമായും വിനീത് ശ്രീനിവാസൻ സിനിമയാണ് ഒരു ജാതി ജാതകം.
അരവിന്ദന്റെ അതിഥികൾക്കുശേഷം വിനീത് ശ്രീനിവാസനും നിഖില വിമലും എം. മോഹനനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. നിഖില വിമൽ, കയാദു ലോഹർ, ഇഷ തൽവാർ, സയനോര ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത, ചിപ്പി ദേവസി, രജിത മധു, ഹരിത എന്നിവരാണ് നായികമാർ. ബാബു ആന്റണി, പി.പി. കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, മൃദുൽ നായർ, പൂജ മോഹൻ രാജ് എന്നിവരാണ് മറ്റു താരങ്ങൾ. ഗായകൻ വിധുപ്രതാപ് അവതാരക വർഷ എന്നിവരും ചിത്രത്തിൽ വന്നു പോകുന്നു.
രാകേഷ് മണ്ടോടിയാണ് തിരക്കഥ. വിശ്വജിത് ഒടുകത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. വർണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് നിർമ്മാണം. വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ വന്നാൽ നിരാശപ്പെടുത്താത്ത ഒരു ശരാശരി ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |