കൊച്ചി: എറണാകുളത്ത് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി അനീറ്റയാണ് മരിച്ചത്. എറണാകുളം വേങ്ങൂർ രാജഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് ഹോസ്റ്റലിലാണ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ തന്നെയാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ഉടൻ ആരംഭിക്കും. മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. മാതാപിതാക്കളോട് മാപ്പ് പറയുന്നുവെന്ന തരത്തിലുള്ള കുറിപ്പാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |