കണ്ണൂർ: ബിജെപിയോട് തനിക്ക് മൃദുസമീപനമുണ്ടെന്ന് പറയുന്നവർ താൻ കാണിച്ച ആ മൃദുസമീപനം എന്തെന്ന് ബോദ്ധ്യപ്പെടുത്തണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഏതു രാഷ്‌ട്രീയ പാർട്ടിയേക്കാളുമേറെ താൻ എതിർക്കുന്നത് ബിജെപിയെ ആണ്. ജനാധിപത്യത്തിനും, മതേതരത്വത്തിനും എതിരായി ഭരിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് സുധാകരൻ വിമർശിച്ചു.
''ഒരിക്കലും ബിജെപിക്ക് അനുകൂലമായി സംസാരിച്ചിട്ടില്ല. പണ്ട് കണ്ണൂരിൽ ആർഎസ്എസ് ശാഖയ‌്ക്ക് കാവൽ നിന്നിട്ടുണ്ട് എന്ന് പറഞ്ഞ സന്ദർഭം വേറെയാണ്. ആർഎസ്എസിനല്ല കാവൽ നിന്നത്. പക്ഷേ അത് അവരുടെ ശാഖ തന്നെയായിരുന്നു. എന്റെ വീടിനടുത്തുള്ള മൈതാനത്താണ് ആർഎസ്എസ് ശാഖ നടന്നിരുന്നത്. അവിടെ എന്നും വൈകിട്ട് കുറേ ചെറുപ്പക്കാർ കുട്ടികൾ എത്തി എക്‌സർസൈസ് നടത്തും. പലപ്പോഴായി സിപിഎംകാർ വന്ന് അവരെ അടിച്ചോടിക്കും. ഈ നാട്ടിൽ എല്ലാവർക്കും സ്വാതന്ത്ര്യമില്ലേ? സിപിഎമ്മിന്റെ ആളുകൾക്ക് പരിശീലനം നടത്താമെങ്കിൽ കോൺഗ്രസിനും ബിജെപിക്കും ആയിക്കൂടെ?
സിപിഎമ്മുകാർ ആ കുട്ടികളെ വടികൊണ്ടടിച്ച് കാല് പൊട്ടിച്ചത് കണ്ട് വിഷമം തോന്നിയിട്ടാണ് ഞാൻ ഇടപെട്ടത്. നിങ്ങൾ പോയി ശാഖ നടത്ത്, അവന്മാർ വന്നാൽ എന്റെ പിള്ളേര് നോക്കും എന്ന് ഞാൻ ഉറപ്പു കൊടുത്തു. രണ്ടുമൂന്ന് ആഴ്‌ച എന്റെ പിള്ളേർ കാവൽ നിന്നു. അവർ ശാഖയും നടത്തി. ഇതാണ് സംഭവിച്ചത്. ''- കെ. സുധാകരന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |