ഇന്ന് എല്ലാ വീടുകളിലും ഉള്ള ഒരു ഉപകരണമാണ് വാഷ്‌ബേസിന്‍. ദിവസേന നമ്മള്‍ പലതവണ ഉപയോഗിക്കുന്ന സാധനവുമാണ് ഇവ. കൈയും വായും മുഖവും കഴുകി പോകുക എന്നല്ലാതെ ഈ ഉപകരണത്തിലെ ചില പ്രത്യേകതകള്‍ നമ്മളില്‍ അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. മിക്ക വാഷ്‌ബേസിനുകളിലും പൈപ്പിന് താഴെയായി ഒരു ചെറിയ ദ്വാരം കാണാന്‍ വേണ്ടി കഴിയും. എന്നാല്‍ എന്തിനാണ് ഇങ്ങനെ ഒരു ദ്വാരം നല്‍കിയിരിക്കുന്നതെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.
വാഷ് ബേസിനില്‍ ഇത്തരത്തിലൊരു ദ്വാരം പൈപ്പിന് കീഴിലായി വെറുതേ ഒരു ഭംഗിക്ക് നല്‍കിയിരിക്കുന്നതല്ല. കൃത്യമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഇത്തരമൊരു സംവിധാനം. ഈ ദ്വാരത്തിന്റെ പ്രധാനമായ പ്രവര്‍ത്തനം സിങ്കില്‍ അടിഞ്ഞുകൂടി അധികമായ വെള്ളം പുറത്തേക്ക് കളയുക എന്നതാണ്. ഉപയോഗത്തില്‍ അധികമായി വരുന്ന ജലം ഈ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്ക് പിന്തള്ളപ്പെടുന്നതാണ് രീതി. സിങ്കില്‍ വെള്ളം നിറഞ്ഞാല്‍ സ്വാഭാവികമായി ഇത് പ്രവര്‍ത്തനം ആരംഭിക്കുകയും പതിയെ വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്യും.
വെള്ളം പുറത്തേക്ക് പോകുന്നതിന് മാത്രമല്ല ഈ ദ്വാരം ഉപയോഗിക്കുന്നത്. വായു പുറന്തള്ളുന്ന പ്രവര്‍ത്തനവും ഈ ദ്വാരത്തിലൂടെ സംഭവിക്കുന്നുണ്ട്. വായു പുറന്തള്ളിയാല്‍ മാത്രമേ വാഷ്‌ബേസിനുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുകയുള്ളൂ. വാഷ് ബേസിനുകളില്‍ മാത്രമല്ല ബാത്ത് ടബ്ബുകളിലും സമാനമായി ഒരു ദ്വാരം കാണാന്‍ കഴിയും വായുവും വെള്ളവും പുറത്തേക്ക് കളയുകയെന്നത് തന്നെയാണ് ബാത്ത് ടബ്ബുകളിലെ ദ്വാരത്തിന്റേയും പ്രവര്‍ത്തനം. അതേസമയം അടുക്കളകളിലെ സിങ്കുകളില്‍ പ്രവര്‍ത്തന രീതി മറ്റൊരുതരത്തിലായതിനാല്‍ തന്നെ അവയില്‍ ചെറിയ ദ്വാരങ്ങള്‍ കാണാന്‍ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |