മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് പാർവതിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. പലകാര്യങ്ങളിലും സോഷ്യൽ മീഡിയയിലൂടെ നടി അഭിപ്രായങ്ങൾ തുറന്നുപറയാറുണ്ട്. ഇപ്പോഴിതാ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തിയിരിക്കുകയാണ് പാർവതി തിരുവോത്ത്.
പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാൽ നിലവിൽ സിംഗിൾ ആണെന്നുമാണ് താരം പറഞ്ഞത്. സിനിമാരംഗത്ത് നിന്ന് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് സംവിധായകരെയും നടൻമാരെയും പ്രണയിച്ചിട്ടില്ല, പക്ഷേ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
'ഞാൻ പ്രണയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ കുറെ വർഷങ്ങളായി സിംഗിളാണ്. മുൻകാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. പലരുമായി ഇപ്പോഴും സംസാരിക്കുന്നയാളാണ് ഞാൻ. വളരെ അടുത്ത ബന്ധം പുലർത്തുന്നുവെന്നല്ല എങ്കിലും വല്ലപ്പോഴും വിളിച്ച് സുഖവിവരങ്ങൾ തിരക്കുന്നതിൽ തെറ്റില്ല. സിനിമാരംഗത്ത് നടന്മാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല.
ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. സിനിമയെക്കുറിച്ച് മനസിലാകുന്ന ഒരാൾ ആകുന്നത് വളരെ നല്ലതാണ്. അവർക്ക് നമ്മുടെ ജോലി മനസിലാകും. പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. കുറച്ച് വർഷങ്ങളായി സിംഗിളാണ്. ഏകദേശം മൂന്നരവർഷത്തോളമായി. ഡേറ്റിംഗ് ആപ്പുകളിൽ പ്രൊഫെെൽ ഉണ്ടെങ്കിലും അവയോട് താൽപര്യമില്ല. മറിച്ച് ഒരാളെ നേരിൽ കണ്ട് മനസിലാക്കി പ്രണയിക്കുന്നതിലാണ് താൽപര്യം'- പാർവതി തിരുവോത്ത് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |