മുഖക്കുരു എന്നു കേൾക്കുമ്പോൾ തന്നെ ആത്മവിശ്വാസം കെട്ടു പോകും. ഹോർമോണിലുണ്ടാകുന്ന മാറ്റം, ആർത്തവവിരാമം തുടങ്ങിയവയാണ് മുഖക്കുരുവിന്റെ കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. പക്ഷേ, ഒരല്പം ശ്രദ്ധിച്ചാൽ ഇനി മുഖക്കുരുവിനെ ഓർത്ത് പേടിക്കേണ്ടതില്ല.
ഐസ് മസാജിംഗ്
ഏറ്റവും ചെലവ് കുറഞ്ഞതും എപ്പോഴും ചെയ്യാവുന്നതും ആയ ചികിൽസാ രീതി ആണിത്. ഒരു ചെറിയ ഐസ് കട്ട എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് മെല്ലെ മസാജ് ചെയ്യുക. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകൾ നശിക്കാൻ ഇത് തന്നെയാണ് ഫലപ്രദമായ മാർഗം. കൂടാതെ ഐസ് കട്ട വയ്ക്കുന്നതോടെ കുരുവിന്റെ വലുപ്പം കുറയുകയും സ്വാഭാവികമായുണ്ടാകുന്ന ചുവപ്പ് കളർ പോവുകയും ചെയ്യും.
ജീരക വെള്ളം കുടിക്കുക
ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാൻ നല്ലതാണ്. കൂടാതെ ജീരകം വെള്ളം ചേർത്ത് അരച്ച് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ജീരകത്തിൽ അടങ്ങിയ സിങ്ക് മുഖക്കുരുവിനെ പ്രതിരോധിക്കുന്നു.
ഗ്രാമ്പൂ, ജാതിക്ക, തേൻ പേസ്റ്റ്
ഗ്രാമ്പൂവും ജാതിക്കയും ഉണക്കി പൊടിച്ചു മിക്സ് ആക്കി തേനിൽ ചേർത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയുക. തുടർച്ചയായി ചെയ്താൽ മുഖക്കുരു വളരെ പെട്ടെന്ന് മാറിക്കോളും.
വെള്ളം കുടിക്കുക
ഏതു അസുഖത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പറയാറില്ലേ.. അതുപോലെ തന്നെയാണ് മുഖക്കുരുവിന്റെ കാര്യത്തിലും. എത്ര വെള്ളം കുടിക്കുന്നോ അത്രത്തോളം നല്ലതാണ് ശരീരത്തിന് എന്ന കാര്യം മറക്കണ്ട.
നല്ല ഭക്ഷണ പദാർത്ഥങ്ങൾ ശീലിക്കുക
മത്സ്യം, വാൾനട്സ് എന്നീ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങൾ മുഖക്കുരുവിനെ ചെറുക്കുന്നവയാണ്. അത് കൂടാതെ പഴങ്ങളും പച്ചക്കറികളും ശീലിക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ ഉപേക്ഷിക്കുക.
മുട്ടയുടെ വെള്ള
മുഖക്കുരു ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എണ്ണമയം തന്നെയാണ്. മുട്ടയുടെ വെള്ള പുരട്ടിയാൽ മുഖത്തെ അമിതമായ എണ്ണ അകറ്റാം. ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറക്കും.
ആര്യവേപ്പില
മുഖക്കുരുവിനെ ചെറുക്കുന്ന നാടൻ പ്രതിവിധിയാണ് ആര്യവേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ആറിയതിനു ശേഷം മുഖത്ത് തുടർച്ചയായി കഴുകുന്നത്. ഇത് മുഖത്തെ സുഷിരങ്ങളെ അകറ്റുന്നു.
മധുരനാരങ്ങാതൊലി
നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചർമ്മ സംരക്ഷണത്തിനും നല്ലതാണെന്നത് പണ്ടു മുതലേ പറയുന്ന കാര്യമാണ്. നാരങ്ങയുടെ തൊലി അരച്ച് അതിലേക്ക് റോസ് വെള്ളം ഒഴിച്ചു പേസ്റ്റു രൂപത്തിലാക്കുക. അര മണിക്കുറിനു ശേഷം കഴുകി വൃത്തിയാക്കുക.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ചർമ്മത്തിന്റെ സൗന്ദര്യം സംരക്ഷിക്കും. അതിനാൽ ആഹാരത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇവ നിങ്ങളുടെ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും ഉത്തമമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരുടെ ചർമ്മത്തിലെ പാടുകൾ വേഗത്തിൽ മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |