കുളിമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും കുളിച്ചിറങ്ങുമ്പോൾ വെള്ളം അവിടെതന്നെ തങ്ങിനിൽക്കുന്നതാണ് നാം നേരിടുന്ന പ്രധാനപ്രശ്നം. ഈ അവസ്ഥ ഒരുതവണയെങ്കിലും അനുഭവിക്കാത്തതായി ആരും തന്നെ കാണില്ല. പ്ലംബറെ വിളിച്ചാണ് പലരും ഇത് ശരിയാകുന്നത്. എന്നാൽ ചില പൊടിക്കെെകൾ പ്രയോഗിച്ച് ഇത് നമുക്ക് തന്നെ ശരിയാകാവുന്നതേയുള്ളൂ. അമിതമായി മുടിയും മറ്റ് അഴുക്കുകളും അടഞ്ഞാണ് ഇത്തരത്തിൽ കുളിമുറിയിലെ ഡ്രെയിൻ അടയുന്നത്.
ഇത്തരത്തിൽ കുളിമുറിയിലെ ഡ്രെയിൻ അടഞ്ഞാൽ ആദ്യം അതിലേക്ക് കുറച്ച് സോപ്പ് ഇടുക. ശേഷം അതിലേക്ക് ഒരു കപ്പ് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിക്കുക. 10 മിനിട്ടിന് ശേഷം നല്ല തിളച്ചവെള്ളം ഈ ഡ്രെയിനിലേക്ക് ഒഴിച്ചാൽ അടഞ്ഞ ഡ്രെയിൻ തുറക്കുന്നു. അമിതമായി മുടി ഡ്രെയിനിൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക. കുളിച്ച് കഴിഞ്ഞാൽ കുളിമുറിയിൽ കാണുന്ന മുടി ഡ്രെയിനിലേക്ക് ഒഴുക്കിവിടാതെ ബ്രഷ് ഉപയോഗിച്ച് എടുത്ത് കളയുന്നതാണ് നല്ലത്.
ചീപ്പ് ഉപയോഗിച്ച് മുടി നല്ലപോലെ ചീകിയ ശേഷം കുളിച്ചാൽ മുടി കൊഴിയുന്നത് കുറവായിരിക്കും. ഡ്രെയിനിൽ മുടി കുരുങ്ങിയാൽ ചെറിയ കമ്പി ഉപയോഗിച്ച് അവയെ പുറത്തെടുക്കുക. കെെയിൽ ഉറകൾ ധരിച്ചശേഷം വേണം ഡ്രെയിനിൽ നിന്ന് മുടി വൃത്തിയാക്കാൻ. കഴിവതും മുടയിഴകൾ ഡ്രെയിനിനുള്ളിൽ പോകാതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |