നിറയെ പോഷകഗുണമുളള ഒരു ഭക്ഷ്യവസ്തുവാണ് തൈര്. എന്നാൽ തൈര് എങ്ങനെ കഴിക്കണം? എപ്പോൾ കഴിക്കണം? ഏതെല്ലാം വിഭവങ്ങളോടൊപ്പം കഴിക്കാം? എന്ന സംശയം ഇപ്പോഴും ചിലരിൽ ബാക്കിയാണ്. ഇപ്പോഴിതാ ആരോഗ്യ പരിശീലകയായ നിപ ആശാറാം ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. വെറും വയറ്റിൽ തൈര് കഴിക്കാമെന്നാണ് ആശാറാം അവകാശപ്പെടുന്നത്. പ്രധാനമായും അസിഡിറ്റി പ്രശ്നങ്ങൾ ഉളളവർ തൈര് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് ആശാറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
ലോകമെമ്പാടും ഉളളവർ കഴിക്കുന്ന സാധനമാണ് തൈരും യോഗേർട്ടും. നിറയെ പ്രോബയോട്ടിക്സുകളും, വിറ്റാമിനുകളും, ധാതുക്കളും, കാൽസ്യം, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ടെന്ന് ഡയറ്റീഷ്യനായ ഗരീമ ഗോയൽ പറയുന്നു.
വെറും വയറ്റിൽ തൈര് കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ
1. പ്രോബയോട്ടിക്സ്
കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു ഘടകമാണ് പ്രോബയോട്ടിക്സ്. തൈരിൽ പ്രോബയോട്ടിക്സുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദഹനം സുഗമമാക്കാനും സഹായിക്കും. വെറും വയറ്റിൽ തൈര് കഴിച്ചാൽ, നമ്മുടെ ദഹനവ്യവസ്ഥ സുഗമമാക്കാനുളള മുന്നൊരുക്കങ്ങൾ ശരീരത്തിൽ നടക്കും. കൂടാതെ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷാകാംശം വലിച്ചെടുക്കാനും തൈരിലെ ഘടകങ്ങൾ സഹായിക്കും.
2. പോഷാകാംശം
കാൽസ്യം,പ്രോട്ടീൻ, വിറ്റാൻ ബി എന്നിവ തൈരിൽ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ തൈര് കഴിക്കുന്നത്, കൂടുതൽ ഊർജവും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
3. ശരീരത്തെ തണുപ്പിക്കുന്നു
ജലാംശം കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുവാണ് തൈര്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ തൈര് സഹായിക്കും. നിർജലികരണം ഒഴിവാക്കാം.
തൈര് കഴിക്കാൻ
1. പഴവർഗങ്ങൾ,നട്ട്സുകൾ,ഓട്സ് തുടങ്ങിയവയോടൊപ്പം തൈര് ചേർത്ത് കഴിക്കാം. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.
2. തണുപ്പ് സമയങ്ങളിൽ അലർജി പ്രശ്നങ്ങൾ നേരിടുന്നവരാണ് നിങ്ങളെങ്കിൽ ശൈത്യകാലങ്ങളിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണം.
3. കൂടുതൽ രുചിക്കായി തൈരിലേക്ക് മധുരമുളള സാധനങ്ങൾ ചേർക്കുന്നത് ഒഴിവാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |