കൊച്ചി: ഏറെക്കാലമായി അറിയാവുന്ന സായ്ഗ്രാമം ഗ്ലോബൽട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് താൻ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ ഉപദേശകനായതെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. ഇവരുടെ തട്ടിപ്പുകളിൽ ഒരുപങ്കുമില്ല. അനന്തുകൃഷ്ണനെ പരിചയമില്ല. കോൺഫെഡറേഷന്റെ രണ്ട് പൊതുസമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അനന്തു കൃഷ്ണനാണ് സ്വാഗതം പറഞ്ഞത്. സ്കൂട്ടറിന് പണംപിരിച്ചെന്ന് അറിഞ്ഞപ്പോൾത്തന്നെ ആനന്ദകുമാറുമായി സംസാരിച്ചു. ജൂണിലോ ജൂലായിലോ സ്ഥാനമൊഴിയുന്നതായി കത്ത് നൽകി. മെസേജും അയച്ചിട്ടുണ്ട്. സംഘടനയ്ക്ക് ഒരു നിയമോപദേശവും നൽകിയിട്ടില്ലെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.
ഇ.ഡിയും പരിശോധിക്കും
കൊച്ചി: പാതിവില തട്ടിപ്പുകേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം നടത്തും. ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോയെന്നാകും പരിശോധിക്കുക. സീഡിന്റെ മറവിൽ അനന്തുകൃഷ്‌ണൻ നടത്തിയ ഇടപാടുകളിൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണത്തിന്റെ തുടർച്ചയായാകും ഇ.ഡിയുടെ ഇടപെടൽ. പരാതി ലഭിച്ചാൽ വിശദമായ അന്വേഷണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |