കോട്ടയം : കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത സർക്കുലർ.
ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും , ക്രൈസ്തവരുടെ പ്രധാന ദിവസങ്ങളെ സർക്കാർ പ്രവൃത്തിദിനങ്ങളാക്കുന്നെന്നുമാണ് വിമർശനം. ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിന്റെ പിന്നിൽ സ്ഥാപിത താത്പര്യങ്ങളാണ്. സർക്കാരുകൾക്ക് പരിഹരിക്കാൻ സാധിക്കുന്ന ജനകീയപ്രശ്നങ്ങളിൽ നടപടിയില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ മാത്രം അവയെ വിലയിരുത്തി അവഗണനാപൂർവമായ സമീപനം സ്വീകരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഈ മാസം 15 ന് കുട്ടനാട്ടിൽ നിന്ന് നസ്രാണി മുന്നേറ്റ ജാഥ സംഘടിപ്പിക്കും. ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് മഹാസമ്മേളനവും നടക്കും. സർക്കുലർ എല്ലാ പള്ളികളിലും വായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |