യുവാക്കള്‍ക്ക് വമ്പന്‍ അവസരവുമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. നിരവധി അവസരങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡെപ്യൂട്ടി മാനേജര്‍ ടെക്‌നിക്കല്‍, തസ്തികയിലേക്കാണ് നിയമനം. ആകെ 60 ഒഴിവുകളാണ് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലായി ഉള്ളത്. 2024 ഗേറ്റ് പരീക്ഷ അടിസ്ഥാനമാക്കിയാണ് നിയമനം നടക്കുക. ഫെബ്രുവരി 24ന് ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്ന് വര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയുടെ സര്‍വീസ് ബോണ്ട് സമര്‍പ്പിക്കണം.
തസ്തിക & ഒഴിവ്: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്നിക്കല്‍) റിക്രൂട്ട്മെന്റ്. 60 ഒഴിവുകളാണുള്ളത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
പ്രായപരിധി: 30 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം വേണം. 2024 ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയായിരിക്കും നിയമനം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പളമായി ലഭിക്കും.
ഫെബ്രുവരി 24ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്, വെബ്സൈറ്റ്: www.nhai.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |