കൊച്ചി: ആഗോള തലത്തിൽ ഭാരതീയ വിദ്യാഭ്യാസവും ആയുർവേദയും യോഗയും പ്രചരിപ്പിക്കുന്നതിൽ പതഞ്ജലി മികച്ച പങ്കാണ് വഹിച്ചതെന്ന് പതഞ്ജലി വിദ്യാപീഠ് ട്രസ്റ്റ് സഹ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു. നാഷണൽ ബുക്ക് ട്രസ്‌റ്റ് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച വേൾഡ് ബുക്ക് ഫെയറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ അറിവുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഇത്തരം ബുക്ക് ഫെയറുകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം മുഴുവൻ ഭാഷകൾക്ക് അതീതമായി പെട്ടെന്ന് തിരിച്ചറിയുന്ന വാക്കായി യോഗ മാറിയെന്നും ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു. ഇത്തരത്തിലൊരു മാറ്റമുണ്ടാക്കിയതിൽ പതഞ്ജലിക്ക് വലിയ പങ്കുണ്ടെന്നതിൽ അഭിമാനമുണ്ട്. ശ്വസന വ്യായാമങ്ങളും ആസനകളും പ്രാണായാമവും ലോകം മുഴുവൻ വ്യാപിപ്പിക്കാൻ പതഞ്‌ജലിയുടെ നടപടികൾക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |