കൊച്ചി: എച്ച്.സി.എൽ ടെക്നോളജീസിന്റെ സ്ഥാപകൻ ശിവ് നാടാർ കമ്പനിയിലെ 47 ശതമാനം ഓഹരികൾ സമ്മാനമായി നൽകിയതോടെ മകൾ റോഷ്‌നി നാടാർ മൽഹോത്ര ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ അതിസമ്പന്നയായി മാറി. വാമാ ഡൽഹിയുടെയും എച്ച്.സി.എൽ കോർപ്പിലെയും ഭൂരിപക്ഷ ഓഹരികളാണ് ശിവ് നാടാർ സമ്മാനമായി റോഷ്നി നാടാർക്ക് നൽകിയത്. മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർക്ക് പിന്നിലായി 3,590 കോടി ഡോളറിന്റെ ആസ്തിയുമായാണ് റോഷ്‌നി നാടാർ സമ്പന്നരുടെ പട്ടികയിൽ മൂന്നാമതെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |