ഒട്ടുമിക്ക സ്ത്രീകളും നേരിടുന്ന വലിയ ഒരു പ്രശ്നനമാണ് മുഖത്തെ അമിത രോമവളർച്ച. പല കാരണങ്ങൾ കൊണ്ടും സ്ത്രീകളുടെ മുഖത്ത് അമിതമായി രോമങ്ങൾ വളരാനുളള സാദ്ധ്യതയുണ്ട്. ഇത് ചിലരുടെയെങ്കിലും ആത്മവിശ്വാസം തകർക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മിക്കവരും മുഖത്തെ രോമവളർച്ച തടയാൻ വീട്ടിൽ പലതരത്തിലുളള എളുപ്പവഴികൾ പരീക്ഷിക്കും. അവയിലും ഫലം കണ്ടില്ലെങ്കിൽ ബ്യൂട്ടിപാർലറുകളിൽ എത്തി മറ്റ് മാർഗങ്ങളും പരീക്ഷിക്കും.
വിപണിയിൽ തന്നെ ഈ പ്രശ്നം പരിഹരിക്കുന്നതിന് പലവിധത്തിലുളള വാക്സുകളും ലഭ്യമാണ്. പക്ഷെ അവ എത്രമാത്രം ഗുണം ചെയ്യുമെന്നും ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമോയെന്നും അറിയാൻ സാധിക്കില്ല. നമുക്ക് വീട്ടിൽ തന്നെ ഒരു വാക്സ് തയ്യാറാക്കിയാലോ? വീട്ടിലെ രണ്ട് ചേരുവകൾ ഉപയോഗിച്ച് വെറും അഞ്ച് മിനിട്ട് കൊണ്ട് നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. എങ്ങനെയെന്ന് നോക്കാം.
ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾ സ്‌പൂൺ പഞ്ചസാര എടുക്കുക. അതിലേക്ക് ഒരു നാരങ്ങയുടെ പകുതി നീര് ചേർക്കുക. ഇവ രണ്ടും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് അര ഗ്ലാസ് വെളളം ചേർത്ത് ചൂടാക്കുക. നന്നായി തിളപ്പിക്കണം. മിശ്രിതം പേസ്റ്റ് രൂപത്തിൽ ആകുന്നതുവരെ തിളപ്പിക്കുക. ശേഷം മിശ്രിതത്തിന്റെ നിറം മാറി തുടങ്ങുമ്പോൾ ഒരു സ്റ്റീൽ പാത്രത്തിലോ ഗ്ലാസ് പാത്രത്തിലോ മാറ്റാം. ശേഷം നന്നായി യോജിപ്പിച്ചെടുക്കുക. മുഖത്ത് പുരട്ടാൻ കഴിയുന്ന വാക്സ് തയ്യാറായി.
ഈ വാക്സ് മുഖത്ത് ശരിരായ രീതിയിൽ പുരട്ടേണ്ടതുണ്ട്. അതിനായി നിങ്ങളുടെ മുഖത്തെ ഏത് ഭാഗത്താണോ അമിതരോമവളർച്ച ഉളളത്, അവിടെ അൽപം പൗഡർ പുരട്ടുക. ശേഷം അതിന് മുകളിലായി വാക്സ് പുരട്ടുക. വാക്സിന് മുകളിലായി ഒരു ചെറിയ കോട്ടൺ തുണി ഒട്ടിച്ചുവയ്ക്കുന്നത് നല്ലതാണ്. അരമണിക്കൂറിനുശേഷം ഈ കോട്ടൺ തുണിയിൽ പിടിച്ച് വാക്സ് മുഖത്ത് നിന്ന് മാറ്റാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |