തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 530 കോടിയുടെ മൂലധന നിക്ഷേപ വായ്‌പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാർ നിലപാട് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസം സാദ്ധ്യമാക്കും. സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണം മുടങ്ങിക്കിടക്കുകയായിരുന്ന പുനരധിവാസ പ്രവർത്തനങ്ങളാണ് ഇനി യാഥാർത്ഥ്യമാവുക.
50 വർഷത്തേക്കുള്ള പലിശരഹിത വായ്പ്പ തത്വത്തിൽ വയനാടിനുള്ള കൈത്താങ്ങ് തന്നെയാണ്. ദുരന്ത ബാധിത പ്രദേശത്തെ 16 പദ്ധതികൾക്കാണ് സഹായം ലഭ്യമാവുക. ഇതോടെ സ്വപ്നമായി മാത്രം ഒതുങ്ങുമായിരുന്ന ടൗൺഷിപ്പ് പദ്ധതി വേഗത്തിൽ ആരംഭിക്കാൻ സാധിക്കും. ദുരന്തബാധിതരുടെ ആവശ്യങ്ങൾ പരിഗണിച്ച കേന്ദ്രസർക്കാരിനെ കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |