# ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ
വന്നത് ഒറ്റയ്ക്ക്
ചാലക്കുടി: മുഖം മറയുന്ന ഹെൽമറ്റ് ധരിച്ചും കൈകളിൽ ഗ്ളൗസ് അണിഞ്ഞും സ്കൂട്ടറിൽ വന്നിറങ്ങിയ അക്രമി ജീവനക്കാരെ കത്തിമുനയിൽ നിറുത്തി കവർന്നത് പതിനഞ്ച് ലക്ഷത്തോളം രൂപ. കവർച്ച നടന്നത് ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ.
പഴയ ദേശീയപാതയിലെ ലിറ്റിൽ ഫ്ളവർ ബിൽഡിംഗിലെ ശാഖയിൽനിന്ന് തട്ടിയെടുത്തത്അഞ്ച് ലക്ഷം രൂപയുടെ മൂന്ന് ബണ്ടിൽ.അക്രമി ഒറ്റയ്ക്കായിരുന്നു.ഇന്നലെ ഉച്ചതിരിഞ്ഞ് 2.20നായിരുന്നു സംഭവം. മുൻഭാഗത്തിരുന്ന പ്യൂൺ ടെജിനു നേരെ കത്തി ചൂണ്ടി പണം എവിടെയാണ് ഇരിക്കുന്നതെന്ന് ഹിന്ദിയിൽ ചോദിച്ചു.
കത്തിമുനയിൽടെജിനെയും കൊണ്ട് കൗണ്ടറിലെത്തി. തൊട്ടടുത്ത മുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രണ്ട് വനിത ജീവനക്കാരെ ഭീഷണിപ്പെടുത്തി.ടെജിനെയും ആ മുറിയിലാക്കി വാതിലടച്ച് കസേര കൊളുത്തിലിട്ട് പൂട്ടി.
കൗണ്ടറിന്റെ ചില്ല് അടിച്ചുപൊളിക്കാൻ പലവട്ടം ശ്രമിച്ചു. വാതിലിന്റെ പൂട്ട് തകർത്ത്കയറി അഞ്ഞൂറിന്റെ മൂന്ന് വലിയ അടുക്കുകൾ ബാഗിലാക്കി മൂന്ന് മിനിറ്റിനകം പുറത്തുകടന്നു. മൊത്തം നാല്പത്തിയേഴ് ലക്ഷം കൗണ്ടറിലുണ്ടായിരുന്നു. പോട്ട സ്കൂൾ റോഡിലൂടെയാണ് സ്കൂട്ടറിൽ പാഞ്ഞുപോയത്.ജീവനക്കാർ പൊലീസിനെ അറിയിച്ചു.എട്ട് ജീവനക്കാരാണ് ബാങ്കിലുള്ളത്.ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മാനേജർ അടക്കം മറ്റു നാലുപേർ പിന്നിലുള്ള ഡൈനിംഗ് ഹാളിലായിരുന്നു.ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി.ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.വഴിനീളെയുള്ള ക്യാമറകളും പൊലീസ് പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.ഹിന്ദിയിൽ സംസാരിച്ച അക്രമി, ഇടയ്ക്ക് മലയാള വാക്കും ഉപയോഗിച്ചെന്ന് ജീവനക്കാർ പറഞ്ഞു.ഭക്ഷണസമയമായതിനാൽ പുറത്തുനിന്നുള്ള ആരും ബാങ്കിലുണ്ടായിരുന്നില്ല. സെക്യൂരിറ്റിയും ഇല്ല.തൃശൂർ റൂറൽ എസ്.പി ബി.കൃഷ്ണകുമാർ എത്തി. വിരലടയാള വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു. ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.
സെക്യൂരിറ്റി സ്റ്റാഫിനെ
നിയമിക്കണമെന്ന്
ഡി.ഐ.ജി
ബാങ്കുകളിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കാൻ നടപടി വേണം. അതോടൊപ്പം ആർ.ബി.ഐയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബാങ്കുകൾ തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അലർട്ട് നൽകുന്ന സംവിധാനം വേണം. പൊലീസിന്റെ ഭാഗത്തുനിന്ന്
പരിശോധനകൾ കർശനമാക്കും
ഹരിശങ്കർ, ഡി.ഐ.ജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |