കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ ഉൾപ്പെടുത്തി ആരാധകർ എടുത്ത ഒരു റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനിലെ വിൻഡോ സീറ്റിൽ ഇരിക്കുകയാണ് സുരേഷ് ഗോപി. ഈ സമയത്ത് പുറത്ത് നിന്ന് ഒരു കൂട്ടം പെൺകുട്ടികൾ ഡാൻസ് കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
സുരേഷ് ഗോപിയുടെ 'ഡ്രീംസ്' എന്ന ചിത്രത്തിലെ 'മണിമുറ്റത്ത് ആവണിപ്പന്തൽ' എന്ന ഗാനത്തിന് സുരേഷ് ഗോപിയുടെ സിഗ്നേച്ചർ ഡാൻസാണ് പെൺകുട്ടികൾ അനുകരിക്കുന്നത്. റീലിന്റെ അവസാന ഷോട്ടിൽ ട്രെയിനിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്ന സുരേഷ് ഗോപിയെ കാണാം.
ഫോണിൽ സംസാരിക്കുന്ന അദ്ദേഹം ഒരു ആക്ഷനും കാണിക്കുന്നുണ്ട്. വീഡിയോ എടുക്കുന്ന കാര്യം അറിഞ്ഞില്ലെങ്കിൽ അദ്ദേഹം അപ്പോൾ ചെയ്ത ആക്ഷൻ അതിന് യോജിക്കുന്നതായിരുന്നു. വീഡിയോ വെെറലായതിന് പിന്നാലെ കമന്റുമായി സുരേഷ് ഗോപിയും രംഗത്തെത്തിയിട്ടുണ്ട്. 'ഇതൊക്കെ എപ്പോൾ' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്.
'വന്ദേ ഭാരത് - ഭരത് ചന്ദ്രേട്ടൻ', 'വന്ദേ ഭാരതിലാണെങ്കിലും അണ്ണൻ ഷിറ്റ് പറഞ്ഞിരിക്കും കണ്ടില്ലേ കൈ', 'ഞങ്ങടെ എംപിയെ കളിയാക്കുന്നോ?', 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ സാറെ', 'ടൈമിംഗ് സൂപ്പർ', 'അത് കലക്കി', 'എന്റെ പൊന്നോ ടൈമിംഗ്', ' മുദ്ര ശ്രദ്ധിക്കണം' തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
View this post on Instagram A post shared by Nav (@navya_saaabu)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |