മുംബയ്: ഇന്ത്യൻ പ്രിമിയർ ലീഗിന്റ 2025ലെ സീസണിന്റെ മത്സസര ക്രമം പുറത്തിറക്കി.മാർച്ച് 22ന് ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. മേയ് 25ന് ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടവും കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തന്നെയാണ്. മേയ് 23ന് രണ്ടാം ക്വാളിഫയറും ഇവിടെ നടക്കും.
ക്വാളിഫയർ 1ഉം (മേയ്20), എലിമനേറ്ററും (മേയ് 21) ഹൈദരാബാദിലാണ്.
65 ദിവസം നീളുന്ന ടൂർണമെന്റിൽ 74 മത്സരങ്ങളാണുള്ളത്.
രാത്രി 7.30 മുതലാണ് മത്സരം തുടങ്ങുക. രണ്ട് മത്സരങ്ങൾ ഉള്ള ദിവസങ്ങളിൽ ആദ്യ മത്സരം വൈകിട്ട് 3.30ന് തുടങ്ങും
. പത്ത് ടീമുകൾ പ്രതിനിധീകരിക്കുന്ന നഗരങ്ങൾ കൂടാതെ വിശാഖ പട്ടണം, ധർമ്മശാല, ഗുവാഹത്തി എന്നിവിടങ്ങളും മത്സര വേദികളാണ്.
മാർച്ച് 23ന് സീസണിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇതേ ദിവസം രാത്രി ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരുന്ന പോരാട്ടവുമുണ്ട്.
ഗ്രൂപ്പ് എ
കൊൽക്കത്ത
ആർ.സി.ബി
രാജസ്ഥാൻ
ചെന്നൈ
പഞ്ചാബ്
ഗ്രൂപ്പ് ബി
ഹൈദരാബാദ്
ഡൽഹി
ഗുജറാത്ത്
മുംബയ്
ലക്നൗ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |