തിരുവനന്തപുരം: വേതന വർദ്ധന ആവശ്യപ്പെട്ട് ഇന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ ആശാവർക്കർമാർ. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. 11ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്ന ആശമാർ ഇടവിട്ട് ജോലിക്ക് പോയിരുന്നു. അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജോലികൾ പൂർണമായും ബഹിഷ്കരിച്ച് സമരം നടത്താൻ തീരുമാനമെടുത്തത്. ഇതോടെ ആരോഗ്യവകുപ്പിന്റെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ സ്തംഭിക്കും.
അതേസമയം, കേന്ദ്രമാണ് പണം നൽകാത്തതെന്നും അതിനുവേണ്ടി ഡൽഹിയിൽ പോയി സമരം ചെയ്യാൻ ആശമാർക്കൊപ്പം താനും വരാമെന്നും മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.
തുക വർദ്ധിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ 2023 -24ൽ 100 കോടി രൂപ കേന്ദ്രം നൽകാനുണ്ട്. ഇനിയും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |