തിരുവനന്തപുരം: ഇക്കൊല്ലത്തെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് മാർച്ച് പത്തിന് വൈകിട്ട് 5വരെ അപേക്ഷിക്കാം. അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യാൻ മാർച്ച് 15ന് വൈകിട്ട് 5വരെ സമയമുണ്ട്. അപേക്ഷയുടെ അക്നോളഡ്ജ്മെന്റ് പേജിന്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ എൻട്രൻസ് കമ്മിഷണറുടെ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല. ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രം മതിയാവും.
കീം മെഡിക്കൽ കോഴ്സുകൾ:
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്.എം.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്.ഇ, ബി.യു.എം.എസ്.
മെഡിക്കൽ അനുബന്ധ കോഴ്സുകൾ: ബി.എസ് സി (ഓണേഴ്സ്) പ്രോഗ്രാമുകളായ അഗ്രികൾച്ചർ, ഫോറസ്ട്രി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവേയോണ്മെന്റൽ സയൻസ്, ബി. ടെക് ബയോ ടെക്നോളജി (കേരള കാർഷിക സർവകലാശാല), വെറ്റിനറി, ഫിഷറീസ്.
എൻജിനിയറിംഗ് കോഴ്സുകൾ: ബി. ടെക് കോഴ്സുകൾ (കേരള സാങ്കേതിക സർവകലാശാല, കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കാർഷിക സർവകലാശാലക്ക് കീഴിലുള്ള ബി. ടെക് അഗ്രികൾചർ എൻജിനിയറിംഗ്, ബി. ടെക് ഫുഡ് ടെക്നോളജി, വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയ്ക്ക് കീഴിലുള്ള ബി. ടെക് ഡെയറി ടെക്നോളജി, ബി. ടെക് ഫുഡ് ടെക്നോളജി കോഴ്സുകളും കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസിന് കീഴിലുള്ള ബി. ടെക് ഫുഡ് ടെക്നോളജിയും.
കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ www.cee.kerala.gov.in വെബ്സൈറ്റിലെ “KEAM 2025 Online Application” എന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷയിൽ യോഗ്യത നേടണം. ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ www.cee.kerala.gov.in ൽ അപേക്ഷിക്കണം. കൗൺസിൽ ഒഫ് ആർക്കിടെക്ചർ (CoA) നടത്തുന്ന NATA 2025 പരീക്ഷ എഴുതി യോഗ്യത നേടണം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ : 0471 – 2332120, 0471-2338487, 0471-2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |