മുംബൈയിൽ ഒറ്റ റോഡിന് പോലും തന്റെ പേരില്ല;കാസർകോടിനോട് നന്ദി
കാസർകോട്:രഞ്ജി സെമിയിൽ ശക്തരായ ഗുജറാത്തിനെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ പിന്തള്ളി ഫൈനലിലെത്തിയ കേരള ടീമിന് ആശംസയുമായി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ.ഇന്നലെ കാസർകോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നതിനിടെയാണ് താനൊരു മുംബൈക്കാരനാണെങ്കിലും ഇത്തവണ ട്രോഫി കേരളത്തിന് ലഭിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടത്.
നിരവധി കായികതാരങ്ങളെ ഇന്ത്യക്ക് സംഭാവന ചെയ്ത മണ്ണാണ് കേരളം. ഈ നാടിന്റെ സ്‌നേഹവും ആദരവും ഹൃദയത്തോട് ചേർക്കുന്നു.തന്റെ ജന്മനാടായ മുബൈയില്‍ ഒരു റോഡിനു പോലും തന്റെ പേര് നൽകിയിട്ടില്ല, അതിന് തയ്യാറായ കാസർകോടിനോടുള്ള നന്ദി അറിയിക്കുന്നുവെന്നും ഗവാസ്കർ പറഞ്ഞു.ഗവാസ്കറോടുള്ള ആദരസൂചകമായി കാസർകോട് മുനിസിപ്പൽ സ്റ്റേഡിയം റോഡിന് എസ്.എം.ഗവാസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ് എന്ന് ഇന്നലെ പുനർനാമകരണം ചെയ്തു.
വിദ്യാനഗർ സ്റ്റേഡിയം റോഡിൽ നിന്നും തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഗവാസ്കകറെ ആനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |