കൊച്ചി: ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയ്‌ക്കുള്ള കാഴ്ചപരിമിതരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മലയാളിയായ ജിബിൻ പ്രകാശിനെ തിരഞ്ഞെടുത്തു. ഇന്നുമുതൽ 27 വരെ യെലഹങ്കയിലെ മണിപ്പാൽ അക്കാഡമി ഒഫ് ഹയർ എഡ്യൂക്കേഷൻ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. തൃശൂർ കോട്ടപ്പുറം സ്വദേശിയായ ജിബിൻ പ്രകാശ് തൃശൂർ കേരളവർമ്മ കോളേജിലെ മൂന്നാംവർഷ ഹിസ്റ്ററി ബിരുദ വിദ്യാർത്ഥിയാണ്. ദീർഘനാളായി കാഴ്ചപരിമിതരുടെ കേരളടീമിൽ അംഗമാണ് . 2023ലെ നാഗേഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |