കൊച്ചി: മഞ്ഞുമ്മലിൽ വാക്കുതർക്കത്തിനിടെ യുവാവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിയശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞുമ്മൽ തെക്കുമുട്ടം അമ്പലം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ തോട്ടുമുഖം സ്വദേശി ഹാരിസ് അഷ്രഫാണ് (32) ഭാര്യ സഫീനയെ (27) ആക്രമിച്ചത്. ബുധനാഴ്‌ച രാത്രി 8.45 ഓടെയാണ് സംഭവം. ഹാരിസിനെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലൂർ പൊലീസ് കേസെടുത്തു.
ഫസീനയുടെ കൈയ്‌ക്കാണ് പരിക്കേറ്റത്. ക്യാൻസർ രോഗിയായ ഹാരിസിന് ചികിത്സയിലായിരുന്നതിനാൽ ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ചെറിയ ജോലികൾ ചെയ്‌ത് ഫസീനയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയത്. ഇവർക്ക് നാട്ടുകാരും സഹായം ചെയ്‌തിരുന്നു. ഇരുവരും തമ്മിൽ ഇടയ്‌ക്കിടെ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |