തിരുവനന്തപുരം: 2026 പൊതുതിരഞ്ഞെടുപ്പിനു മുമ്പായി വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്താനും മരിച്ചവരെയുൾപ്പെടെ കണ്ടെത്തി ഒഴിവാക്കുന്നതിനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ഏജന്റുമാരുമായി പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേർന്ന് അപാകതകൾ കണ്ടെത്തി പരിഹരിക്കും. വോട്ടർ പട്ടികയിലെ അപാകതകൾ സംബന്ധിച്ച ജനങ്ങളുടെ പരാതികളും പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.ഖേൽക്കർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |