മുംബയ്: പ്രമുഖ സ്വകാര്യ ജനറൽ ഇൻഷ്വറൻസ് കമ്പനിയായ ഐ.സി.ഐ.സി.ഐ ലോംബാർഡ് 120ൽ അധികം കവറേജ് നൽകുന്ന പുതിയ ഓൾറിസ്‌ക് ഇൻഷ്വറൻസ് പോളിസിയായ ഐ.എ.ആർ സുപ്രീം അവതരിപ്പിച്ചു. പുതിയതായി വരുന്ന അപകടസാധ്യതകളെ നേരിടുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ഐ.എ.ആർ സുപ്രീം ഉത്പാദന, ഉത്പാദനേതര മേഖലകൾക്കായാണ് രൂപകല്പന ചെയ്തിട്ടുള്ളത്. പരമ്പരാഗത രീതികൾക്കപ്പുറം സമഗ്രമായ കവറേജ് ഈ പോളിസി ഉറപ്പാക്കുന്നു.
സാമഗ്രികളുടെ നാശനഷ്ടം, യന്ത്ര തകരാർ, ബിസിനസ് തടസ്സം എന്നിവയുൾപ്പടെ ഒന്നിലധികം വിഭാഗങ്ങളിൽ അനുയോജ്യമായ കവറേജ് വാഗ്ദാനം ചെയ്തുകൊണ്ട് ഐ.എ.ആർ സുപ്രീം വ്യവസായങ്ങൾക്ക് പുതിയ മാനദണ്ഡം വാഗ്ദാനം ചെയ്യുന്നു.
സങ്കീർണമായ അപകടസാദ്ധ്യതാ അന്തരീക്ഷത്തിലേയ്ക്ക് ബിസിനസുകൾ നീങ്ങുമ്പോൾ സാമ്പത്തിക സംരക്ഷണവും തുടർച്ചയായ പ്രവർത്തനവും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ഐ.സി.ഐ.സി.ഐ ലോംബാർഡിന്റെ ചീഫ് കോർപ്പറേറ്റ് സൊലൂഷൻസ് ഗ്രൂപ്പ് ആൻഡ് ഇന്റർനാഷണൽ മേധാവി സന്ദീപ് ഗൊറാഡിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |