തിരുവനന്തപുരം: പീഡിയാട്രിക് എമർജൻസി മെഡിസിൻ ദ്വിദിന ദേശീയ സമ്മേളനത്തിന് കോവളം ഉദയ സമുദ്രയിൽ തുടക്കമായി. കിംസ് ഹെൽത്ത്,ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് ട്രിവാൻഡ്രം ചാപ്ടർ,ഐ.എ.പി കേരള ചാപ്ടർ,ഐ.എ.പി പി.ഇ.എം ചാപ്ടർ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അസോസിയേഷൻ ഒഫ് പീഡിയാട്രിക് എമർജൻസി മെഡിസിൻ 2024 ചാപ്ടർ ദേശീയ പ്രസിഡന്റ് ഡോ.രാധിക രാമൻ മുഖ്യപ്രഭാഷണം നടത്തി.
അനന്തപുരി ഹോസ്‌പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ ഡോ.എ.മാർത്താണ്ഡ പിള്ള,ഐ.എ.പി പി.ഇ.എം ചാപ്ടർ 2025 ദേശീയ പ്രസിഡന്റ് ഡോ.എ.കെ.ഗോയൽ,ഐ.എ.പി കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ.റിയാസ്.ഐ,ഐ.എ.പി ട്രിവാൻഡ്രം സെക്രട്ടറി ഡോ.ശ്രീജിത്ത് കുമാർ.സി,ഐ.എ.പി.പി.ഇ.എം ചാപ്ടർ 2024 ദേശീയ സെക്രട്ടറി ഡോ.ഭരത് ചൗധരി,എൻ.എ.പി.ഇ.എം ഓർഗനൈസിംഗ് ചെയർപേഴ്സണും കിംസ്‌ഹെൽത്തിലെ പീഡിയാട്രിക് എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റും മെഡിക്കൽ സൂപ്രണ്ടുമായ ഡോ.പ്രമീള ജോജി,പീഡിയാട്രിക്സ് വിഭാഗം കൺസൾട്ടന്റും എൻ.എ.പി.ഇ.എം ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ.നീതു ഗുപ്ത,കിംസ്‌ഹെൽത്ത് പ്ലാസ്റ്റിക്, റീകൺസ്ട്രക്ടീവ് ആൻഡ് മൈക്രോവാസ്‌കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സഫിയ.പി.എം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |