കൊച്ചി: ഫെഡറൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത ചലച്ചിത്രതാരം വിദ്യ ബാലൻ എത്തുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഫെഡറൽ ബാങ്ക് ഒരു ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. മുംബയിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ് മണിയനാണ് പ്രഖ്യാപനം നടത്തിയത്. ബാങ്കിംഗ് മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ബാങ്കിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം.
ഇന്ത്യയൊട്ടാകെ എല്ലാ പ്രായത്തിലുമുള്ളവർ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് വിദ്യ ബാലനെന്ന് ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫിസർ എം.വി.എസ് മൂർത്തി പറഞ്ഞു.
കഹാനി, പരിണീത, ശകുന്തളാ ദേവി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ അഭിനന്ദനങ്ങൾ നേടിയ വിദ്യ ബാലൻ പുതിയ പങ്കാളിത്തത്തിൽ തനിക്കുള്ള ആവേശം പങ്കുവെച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന സ്ഥാപനമാണ് ഫെഡറൽ ബാങ്കെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |