തൃശൂർ: വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ ഐ.സി.എ.ആറിന്റെ 10 ദിവസത്തെ കോഴ്‌സ് ആരംഭിച്ചു. മാംസാധിഷ്ഠിത ഭക്ഷ്യോല്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധന മാർഗങ്ങൾ; കാലി-കോഴിമാലിന്യങ്ങളിൽ നിന്ന് മൂല്യവർദ്ധനോപാധികൾ നവീനമാർഗങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷൻ ടെക്‌നോളജി വിഭാഗവും മീറ്റ് ടെക്‌നോളജി യൂണിറ്റും ചേർന്നാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 22 പ്രതിനിധികൾ കോഴ്‌സിൽ പങ്കെടുക്കും. വെറ്ററിനറി കോളേജ് ഡീൻ ഡോ. കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കോഴ്‌സ് ഡയറക്ടർ ഡോ. വി.എൻ.വാസുദേവൻ, ഡീൻ ഡോ. എസ്.എൻ.രാജ്കുമാർ, ഡോ. എ.ആർ.ശ്രീരഞ്ജിനി, ഡോ. ആർ.സെന്തിൽകുമാർ, ഡോ. ടി.സതു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |