ന്യൂഡൽഹി: സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ 30% സ്ത്രീ സംവരണം വേണമെന്ന് സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് ബി.വി.നാഗരത്ന. കേന്ദ്ര-സംസ്ഥാന സർക്കാർ അഭിഭാഷകരുടെ പാനലിൽ ഈ സംവരണം കൊണ്ടുവരണം. സ്ത്രീകളുടെ മതിയായ പ്രാതിനിധ്യമില്ലായ്‌മ, ലിംഗ അസമത്വത്തിന് കാരണമായിട്ടുണ്ട്. യോഗ്യരായ വനിതാ അഭിഭാഷകരെ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കണം.
വെല്ലുവിളികൾ മറികടന്ന് ആദ്യ സുപ്രീംകോടതി വനിതാ ജഡ്‌ജിയായ ഫാത്തിമ ബീവി, ആദ്യ വനിതാ ഹൈക്കോടതി ജഡ്‌ജി അന്നാ ചാണ്ടി തുടങ്ങിയവരെ ജസ്റ്റിസ് നാഗരത്ന അനുസ്‌മരിച്ചു. മുംബയിൽ യൂണിവേഴ്സിറ്രി ഒഫ് മുംബയും, ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ചും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് നാഗരത്ന. ഇന്ത്യയിലെ ആദ്യ വനിതാ അഭിഭാഷകയായ കൊർണേലിയ സൊറാബ്‌ജിയെ അനുസ്‌മരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സെമിനാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |