തിരുവനന്തപുരം:സംസ്ഥാനത്തെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലളിതമാക്കുന്നതിനായി 106 ഭേദഗതികൾ ഉടൻ നടപ്പാക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ മെയിന്റനൻസ് ഗ്രാൻഡിൽ നിന്ന് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന തുകയുടെ പരിധി 10% ൽ നിന്ന് 30% ആയി ഉയർത്തും.
അതിദാരിദ്ര്യമുള്ള 64006 കുടുംബങ്ങളിൽ ഇതിനകം 48941 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 76.46 ശതമാനം നേട്ടമാണിത്.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 26454 എൻഡിപിഎസ് കേസുകളും 72755 അബ്കാരി കേസുകളും എടുത്തു. 2023 ൽ 4998 പേരെ ശിക്ഷിച്ചു. 2024 ൽ 4473 പേരെ ശിക്ഷിച്ചു. . മൂന്ന് പേരെ 35 വർഷമാണ് കൂടുതലാണ് ശിക്ഷിച്ചത്..കൊച്ചിയിലെ ബ്രഹ്മപുരത്ത് 150 ടൺ മാലിന്യം ബയോ ഗ്യാസാക്കി ബിപിസിഎൽ കമ്പനിയിലെത്തിക്കുന്ന പദ്ധതി ഏപ്രിലിൽ പ്രാവർത്തികമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |