ചെന്നെെ: നടൻ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് 'താജ്മഹൽ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് മനോജ് എത്തുന്നത്.
സമുദ്രം, കടൽപ്പൂക്കൾ, അല്ലി അർജുന, ഈര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തെത്തുന്നതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തിരുന്നു. 2023ൽ പിതാവ് ഭാരതിരാജയ്ക്കൊപ്പം 'മാർഗഴി തിങ്കൾ' എന്ന ചിത്രം സംവിധാനം ചെയ്തു. മണിരത്നത്തിന്റെ ബോംബെെ, ശങ്കറിന്റെ എന്തിരൻ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. മലയാളി നടിയായ നന്ദനയാണ് ഭാര്യ. ഇരുവർക്കും രണ്ട് മക്കളുണ്ട്.
Shell Shocked! Actor #ManojBharathiraja (48) son of veteran director Bharathiraja passed away, due to a cardiac arrest this evening in Chennai. pic.twitter.com/DtZkHCzVaW
— Sreedhar Pillai (@sri50) March 25, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |