ന്യൂഡൽഹി : മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും. വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. നിരീക്ഷണത്തിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജി ജസ്റ്റിസ് ബേല എം.ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച് തിങ്കളാഴ്ച തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ബെഞ്ച് സ്വമേധയാ കേസെടുത്തത് എന്നത് ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |