ഡൽഹി ക്യാപ്പിറ്റൽസിന് അവിസ്മരണീയ വിജയമൊരുക്കിയത് അശുതോഷ് ശർമ്മ
വിശാഖപട്ടണം : ട്വന്റി-20 ക്രിക്കറ്റിൽ ഏതുനിമിഷവും കളി മാറിമറിയാമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞദിവസം ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ ഡൽഹി ക്യാപ്പിറ്റൽസ് നേടിയ വിജയം. തങ്ങൾ നൽകിയ 210 റൺസിന്റെ വിജയലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ ക്യാപ്പിറ്റൽസിന്റെ ആറുവിക്കറ്റുകൾ 12.3 ഓവറുകൾ പിന്നിടുമ്പോൾ വീഴ്ത്താൻ കഴിഞ്ഞതോടെ കളി തങ്ങൾ ജയിക്കുമെന്ന ലക്നൗവിന്റെ അമിതമായ ആത്മവിശ്വാസമാണ് തിരിച്ചടിയായത്. അശുതോഷ് ശർമ്മയെന്ന അപകടകാരിയെ അതിനിടയിൽ ലക്നൗ ക്യാപ്ടൻ റിഷഭ് പന്ത് കണ്ടില്ല. അവസാന ഓവറിൽ ഡൽഹിയുടെ അവസാന വിക്കറ്റ് സ്റ്റംപിംഗിലൂടെ നേടി കളി ജയിക്കാനുള്ള അവസരവും പന്ത് നശിപ്പിച്ചുകളഞ്ഞതോടെ പതനം പൂർണമായി.
7/3
1.4 ഓവർ
ജേക്ക് ഫ്രേസർ മക്ഗുർക്ക്(1),അഭിഷേക് പൊറേൽ(0), സമീർ റിസ്‌വി (4) എന്നിവർ പുറത്തായപ്പോൾ ഏഴ് റൺസായിരുന്നു ഡൽഹിയുടെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.
113/6
12.3 ഓവർ
ഉപനായൻ ഡുപ്ളെസി(29), നായകൻ അക്ഷർ പട്ടേൽ (22), ട്രിസ്റ്റൺ സ്റ്റബ്സ് (34) എന്നിവരാണ് വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 13-ാം ഓവറിൽ ഇവരും കൂടാരം കയറിയതോടെ ക്രീസിൽ അശുതോഷും വിപ്രജ് നിഗവും ഒരുമിച്ചു. അപ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത് 45 പന്തുകളിൽ 97 റൺസ്.
168/7
16.1 ഓവർ
ഇരുവരും ചേർന്ന് 22 പന്തുകളിൽ 55 റൺസ് അടിച്ചുകൂട്ടിയതോടെ ഡൽഹി നിരയിലും പ്രതീക്ഷയുണർന്നു. 15 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുമടക്കം 39 റൺസ് നേടിയ വിപ്രജ് 17-ാം ഓവറിന്റെ ആദ്യ പന്തിൽ മടങ്ങിയതോടെ ലക്നൗവിന് ആശ്വാസമായി.
192/9
18.3 ഓവർ
എന്നാൽ അശുതോഷിന്റെ വീര്യം ലക്നൗവിനെ ഞെട്ടിച്ചുകളഞ്ഞു. മിച്ചൽ സ്റ്റാർക്കും (2), (5) പുറത്താകുന്നതിന് മുമ്പ് അശുതോഷ് ടീമിനെ 192 റൺസിലെത്തിച്ചു. ലാസ്റ്റ് മാനായി മോഹിത് ശർമ്മ എത്തുമ്പോൾ ഒൻപത് പന്തിൽ 18 റൺസായിരുന്നു ഡൽഹിക്ക് വേണ്ടത്.
211/9
19 ഓവർ പൂർത്തിയായപ്പോൾ ഡൽഹി 204ലെത്തി. അവസാന ഓവറിൽ ജയിക്കാൻ 6 റൺസ് മാത്രം. ഷഹബാസിന്റെ ആദ്യ പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത മോഹിതിനെ സ്റ്റംപ് ചെയ്യാനുള്ള സുവർണാവസരം പാഴാക്കിയ പന്ത് എൽ.ബിക്കായി റിവ്യൂ നൽകിയെങ്കിലും ഫലമുണ്ടായില്ല. അടുത്തപന്തിൽ സിംഗിളോടി സ്ട്രൈക്ക് എടുത്ത അശുതോഷ് മൂന്നാം പന്ത് സിക്സിന് പറത്തി ഡൽഹിയെ വിജയത്തിലെത്തിച്ചു.
വമ്പനടികളുടെ
അശുതോഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |